ദോഹ: നാവിൽ കൊതിയൂറുന്ന മാമ്പഴങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ 'കിങ്ഡം ഓഫ് മാങ്കോസ്' ഫെസ്റ്റിവലിന് തുക്കമായി. ആറ് രാജ്യങ്ങളിൽ നിന്നായി 50 വ്യത്യസ്ത ഇനം മാമ്പഴങ്ങളും മാങ്ങയിലെ വിവിധങ്ങളായ ഉൽപന്നങ്ങളുമെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിലാണ് ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഫെസ്റ്റിന് തുടക്കമായത്. ലുലു ൈഎൻഖാലിദിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ഖത്തർ ചേംബർ ഓഫ് കൊമേഴ്സ് ആന്‍റ് ഇൻഡസ്ട്രി പ്രതിനിധികളും, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും, ലുലു റീജ്യനൽ ഡയറക്ടർ എം.ഒ ഷൈജാൻ, റീജ്യനൽ മാനേജർ പി.എം ഷാനവാസ് ഉൾപ്പെടെ മേധാവികളും പങ്കെടുത്തു.ഇന്ത്യയിൽ നിന്നുള്ള മാങ്ങകളുടെ വൈവിധ്യമാണ് മേളയിലെ ആകർഷകം. ശ്രീലങ്ക, ബ്രസീൽ, ഐവറി കോസ്റ്റ്, കൊളംബിയ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത മാമ്പഴങ്ങളും മാമ്പഴ വിഭവങ്ങളുമുണ്ട്.
വ്യാഴാഴ്ച ആരംഭിച്ച കിങ്ഡം ഓഫ് മാങ്കോസ്' ഫെസ്റ്റ് മേയ് 30 വരെ ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലുമായി തുടരും. എല്ലാ സീസണുകളിലുമായി തുടരുന്ന മാമ്പഴ ഫെസ്റ്റ് വീണ്ടും സജീവമായി ലുലുവിൽ ആരംഭിച്ചതിന് സാക്ഷിയവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഖത്തറിൽ 18 ഹൈപ്പർമാർക്കറ്റുകളിലൂടെ ലുലു രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയിൽ വഹിക്കുന്ന പങ്കിനെയും ചെയർമാൻ എം.എ യുസുഫ് അലി, ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് എന്നിവരുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.
എല്ലാ സീസണുകളിലും മാമ്പഴ ഫെസ്റ്റിന് മികച്ച സ്വീകാര്യതായാണ് ലഭിക്കുന്നതെന്നും, 21ാമത്തെ മാമ്പഴ മേളയും വൻ വിജയമാവുമെന്നും റീജ്യനൽ ഡയറക്ടർ ഷൈജാൻ പറഞ്ഞു. ഖത്തറിലെ എല്ലാ രാജ്യക്കാർക്കുമിടയിൽ ഏറെ സ്വീകാര്യതയാണ് മാമ്പഴ ഫെസ്റ്റിനെന്നും അദ്ദേഹം വിശദീകരിച്ചു. മധുരമൂറന്ന മാമ്പഴങ്ങൾക്ക് പുറമെ, അച്ചാർ, സോസുകൾ, കറി, മാങ്കോ പുരീ, സലാഡ് ഉൾപ്പെടെ വിവിധ ഉൽപന്നങ്ങൾ ഫെസ്റ്റിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.