ഖത്തറിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന ‘സിഗ്നേച്ചർ ബൈ മർസ’ റസ്റ്റാറന്റ് ഉദ്ഘാടനം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ മർസ ഗ്രൂപ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത് സംസാരിക്കുന്നു
ദോഹ: ഖത്തറിലെ രുചിപ്രേമികളിലേക്ക് പുതുമയേറിയ രുചിയുടെ കൊട്ടാരവുമായി മർസ ഗ്രൂപ്പിന്റെ ‘സിഗ്നേച്ചർ ബൈ മർസ’ റസ്റ്റാറന്റ് പ്രവർത്തനമാരംഭിക്കുന്നു. ഖത്തറിലെ ഏറ്റവും വലിയ മള്‍ട്ടി-ക്യുസിന്‍ ഡൈനിങ് ഡെസ്റ്റിനേഷനായ സിഗ്നേച്ചര്‍ ഏപ്രില്‍ നാലിന് വൈകീട്ട് നാല് മണിക്ക് ചലച്ചിത്ര താരം ആസിഫലി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തും.
സല്‍വ റോഡില്‍ മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപം സ്ഥിതി ചെയ്യുന്ന സിഗ്നേച്ചര്‍ സമാനതകളില്ലാത്ത അനുഭവങ്ങളാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്. മികച്ച അന്തരീക്ഷത്തില്‍ രുചികരമായ ഭക്ഷണത്തിനൊപ്പം, വിവിധ പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയാണ് സിഗ്നേച്ചർ തുറക്കുന്നത്.
ഉദ്ഘാടനത്തിനു പിന്നാലെ ഏപ്രിൽ അഞ്ച് ശനിയാഴ്ച മുതൽ റസ്റ്റാറന്റ് സജീവമാകും. മൂന്നു നിലകളില്‍ വ്യാപിച്ചുകിടക്കുന്ന സിഗ്നേച്ചര്‍ റസ്റ്റാറന്റിന്റെ രണ്ട് നിലകളിലായി വൈവിധ്യമാര്‍ന്ന ആഗോള ഭക്ഷണ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യങ്ങളുണ്ട്. മൂന്നാം നിലയില്‍ വിവാഹം ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ നടത്താന്‍ സാധിക്കുന്ന ആഡംബര ഹാളുകളാണുള്ളത്. 3
50 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാളിന് പുറമേ 100 പേരെ ഉള്‍ക്കൊള്ളുന്ന മറ്റൊരു ഹാളും 25 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഏതു രീതിയിലുള്ള പരിപാടികള്‍ക്കും അനുയോജ്യമാണെന്നും മാനേജ്മെന്റ് അംഗങ്ങൾ അറിയിച്ചു.
വിവാഹങ്ങള്‍, കോർപറേറ്റ് പരിപാടികള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവക്കായി രൂപകല്പന ചെയ്തിരിക്കുന്ന വേദിയിൽ വധുവിന് അണിഞ്ഞൊരുങ്ങാനുള്ള ഡ്രസ്സിങ് റൂം കൂടി സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചായ കൗണ്ടറായ ‘ചായ സ്റ്റോറി’ സിഗ്നേച്ചറിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഇറച്ചിപ്പത്തില്‍, ഉന്നക്കായ്, കായ്പോള തുടങ്ങി നിരവധി തലശ്ശേരി ലഘുവിഭവങ്ങൾ ചായ സ്റ്റോറിയുടെ പ്രത്യേകതയായിരിക്കും.
ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലൂടെ മികച്ച പേരെടുത്ത മര്‍സ ഗ്രൂപ് ഓഫ് കമ്പനീസിന്റെ ഭാഗമാണ് സിഗ്നേച്ചർ. പ്രീമിയം റസ്റ്റാറന്റിന്റെ നിലവാരത്തിലും മൂല്യത്തില്‍ വിട്ടുവീഴ്ച ഇല്ലാതെയും ഉപഭോക്താക്കള്‍ക്ക് ആകർഷകമായ വിലയില്‍ അസാധാരണ ഭക്ഷ്യാനുഭവം നല്‍കുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് സിഗ്നേച്ചര്‍ ബൈ മര്‍സ റസ്റ്റാറന്റിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ജാഫര്‍ കണ്ടോത്ത് പറഞ്ഞു.
മികച്ച ചേരുവകളും കുറ്റമറ്റ സേവനങ്ങളും ഉള്‍പ്പെടെ സിഗ്നേച്ചറിലെത്തുന്ന അതിഥികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് ഉറപ്പാക്കുന്നതെന്ന് സിഗ്നേച്ചര്‍ ബൈ മര്‍സ റസ്റ്റാറന്റ്സ് ജനറല്‍ മാനേജര്‍ അന്‍സാര്‍ എം. താസ വ്യക്തമാക്കി. ആതിഥേയ മേഖലയിലേക്കു കൂടി പ്രവേശിക്കുന്നത് സന്തോഷകരമാണെന്ന് മര്‍സ ഗ്രൂപ് ജനറല്‍ മാനേജര്‍ ഹാരിസ് എം. ഖാദര്‍ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ മർസ ഗ്രൂപ് ഡയറക്ടർ അഷ്റഫ് കണ്ടോത്ത്, ചീഫ് ഷെഫ് റഹ്മാന് മുഴപ്പിലങ്ങാട്, ഷെഫ് രോഹിത് ഷാ ഷെഫ് എന്നിവരും പങ്കെടുത്തു. സിഗ്നേച്ചറില് പരിപാടികള്‍ ബുക്ക് ചെയ്യാനും മറ്റുമായി 44442248 എന്ന നമ്പറിലോ hello@signaturebymarza.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.