മാ​ർ​ത്തോ​മ കോ​ള​ജ് അ​ലു​മ്നി, ദോ​ഹ ചാ​പ്റ്റ​റി​ന്റെ 30ാം വാ​ർ​ഷി​കാ​ഘോ​ഷം കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ജാ​ക്കോ​ബൈ​റ്റ് ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​ഫെ​വി​ൻ ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​ർ​ത്തോ​മ കോ​ള​ജ് അ​ലു​മ്നി, ദോ​ഹ ചാ​പ്റ്റ​ർ 30ാം വാ​ർ​ഷി​ക ദി​നാ​ഘോ​ഷം

ദോ​ഹ: മാ​ർ​ത്തോ​മ കോ​ള​ജ് അ​ലു​മ്നി, ദോ​ഹ ചാ​പ്റ്റ​റി​ന്റെ 30ാം വാ​ർ​ഷി​കാ​ഘോ​ഷം ദോ​ഹ സാ​ത്ത​ർ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ത്തി. അ​ലു​മ്നി പ്ര​സി​ഡ​ന്റ് അ​നീ​ഷ് ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യും, ജാ​ക്കോ​ബൈ​റ്റ് ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​ഫെ​വി​ൻ ജോ​ൺ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജി​ന്റെ പൈ​തൃ​ക​വും സ്വാ​ധീ​ന​വും മെ​ച്ച​പ്പെ​ടു​ത്താ​നും പൂ​ർ​വ വി​ദ്യാ​ർ​ഥി കു​ടും​ബ​ത്തി​നു​ള്ളി​ൽ ബ​ന്ധം, മി​ക​വ് എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും കൂ​ട്ടാ​യ്മ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷ ജേ​ക്ക​ബ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജേ​ക്ക​ബ് എം. ​മാ​ത്യു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി സി​ബു എ​ബ്ര​ഹാം സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ല സ​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു. ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി എ​ൻ​വ​യ​ണ്മെ​ന്റ് സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി ഖ​ത്ത​ർ അ​മീ​റി​ൽ നി​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ ജോ​ഷ് ജോ​ൺ ജി​ജി​നെ ആ​ദ​രി​ച്ചു. 10, +2 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മു​ണ്ടാ​യി. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജു മോ​ഹ​ൻ, റോ​ണി എ​ബ്ര​ഹാം, ജി​ജി ജോ​ൺ, ജെ​ൻ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Marthoma College Alumni, Doha Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.