ദോഹ: ഖത്തറിലെ പ്രവാസി വിദ്യാർഥികള്‍ക്ക് 'മീഡിയവണ്‍' സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ലൈവ് പെയിൻറിങ് മത്സരം ഇന്ന് നടക്കും. രാവിലെ എട്ട് മുതല്‍ സൂം പ്ലാറ്റ്ഫോം വഴിയാണ് മത്സരം. ഇതിനുള്ള സൂം ലിങ്ക് ഓരോ മത്സരാർഥിക്കും വാട്ട്സാപ്പ് വഴി അയച്ചുനല്‍കിയിട്ടുണ്ട്. മത്സരത്തിനുള്ള രജിസ്ട്രേഷന്‍ വ്യാഴാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. 500ൽപരം വിദ്യാർഥികളാണ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വയസ്സ് വരെയുള്ള വിദ്യാർഥികള്‍ക്കുള്ള കാറ്റഗറി എ മത്സരമാണ് ആദ്യം നടക്കുക. ആറ് മുതല്‍ ഒമ്പത് വയസ്സ് വരെയുള്ള വിദ്യാർഥികള്‍ക്കുള്ള കാറ്റഗറി ബി, പത്ത് മുതല്‍ 13 വയസ്സ് വരെയുള്ള വിദ്യാർഥികള്‍ക്കുള്ള കാറ്റഗറി സി മത്സരങ്ങള്‍ തുടര്‍ന്നും നടക്കും.
പെയിൻറിങ്ങിനുള്ള വിഷയം ലൈവായി നല്‍കും. തുടര്‍ന്ന് നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്ന ചിത്രത്തിെൻറ ഫോട്ടോ അപ്പോള്‍ തന്നെ ഓദ്യോഗിക വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചുനല്‍കണം.
ചിത്രമടങ്ങിയ ചാര്‍ട്ട് പേപ്പര്‍ മൂന്ന് ദിവസത്തിനകം മീഡീയവണ്‍ ടിവിയുടെ ദോഹ ഓഫിസില്‍ നേരിട്ട് എത്തിക്കണം. മത്സരം പൂര്‍ത്തിയായതിന് ശേഷം വാട്ട്സാപ്പില്‍ അയച്ച സൃഷ്ടിയില്‍നിന്ന് മാറ്റം വരുത്തിയ സൃഷ്ടികള്‍ പരിഗണിക്കുന്നതല്ല.
മത്സരത്തിന് മുമ്പായി ചിത്രകലാ രംഗത്തെ പ്രഗത്ഭര്‍ മത്സരാർഥികളുമായി സംവദിക്കും. ആര്‍ട്ടിസ്റ്റ് മദനന്‍, ആര്‍ട്ടിസ്റ്റ് സഗീര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ജേതാക്കാളാകുന്നവര്‍ക്ക് സമ്മാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.