ഷോ​പ്പി​ങ്ങി​നൊ​പ്പം സ​മ്മാ​ന​ങ്ങ​ളു​മാ​യി മെ​ഗാ​ഡീ​ല്‍സ്

മെ​ഗാ ഡീ​ൽ​സ് ഇ-​കോ​മേ​ഴ്സ് പ്ലാ​റ്റ്ഫോം ലോ​ഞ്ചി​ങ് ച​ട​ങ്ങി​ൽ​നി​ന്ന്

ഷോ​പ്പി​ങ്ങി​നൊ​പ്പം സ​മ്മാ​ന​ങ്ങ​ളു​മാ​യി മെ​ഗാ​ഡീ​ല്‍സ്

ദോ​ഹ: ഖ​ത്ത​റി​ലെ ഓ​ണ്‍ലൈ​ന്‍ ഷോ​പ്പി​ങ് രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ളു​മാ​യി പു​തി​യ ഇ-​കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോം. മെ​ഗാ​ഡീ​ല്‍സ് (www.megadeals.qa) എ​ന്ന പേ​രി​ലു​ള്ള പ്ലാ​റ്റ്‌​ഫോം പേ​ള്‍ ഖ​ത്ത​റി​ലെ സെ​ന്റ് റ​ജി​സ് മാ​ര്‍സ അ​റേ​ബ്യ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലോ​ഞ്ച് ചെ​യ്തു. ഖ​ത്ത​റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, മൈ ​ക്യൂ ട്രേ​ഡി​ങ് ആ​ൻ​ഡ് അ​ഡ്വ​ര്‍ടൈ​സി​ങ് പ​ങ്കാ​ളി​യാ​യ താ​രി​ഖ് ഹു​സൈ​ന്‍ അ​ല്‍ ഖ​ലാ​ഫ്, മൈ ​ക്യൂ ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മെ​ഗാ​ഡീ​ല്‍സ് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു.

പ​ര​സ്യം, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്, മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന മൈ ​ക്യൂ ട്രേ​ഡി​ങ് ആ​ണ് ഈ ​പു​തി​യ ഷോ​പ്പി​ങ് അ​നു​ഭ​വ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

ഓ​രോ പ​ര്‍ച്ചേ​സി​നൊ​പ്പ​വും കാ​ഷ്, കാ​റു​ക​ള്‍, സ്വ​ർ​ണം തു​ട​ങ്ങി വ​മ്പ​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ലാ​റ്റ്‌​ഫോം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​ണം, കാ​ര്‍, സ്വ​ര്‍ണം എ​ന്നി​വ​ക്കു​ള്ള റാ​ഫി​ള്‍ ഡ്രോ​യി​ലേ​ക്കു​ള്ള സൗ​ജ​ന്യ എ​ന്‍ട്രി​ക​ള്‍ ല​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍ പ​ര്‍ച്ചേ​സു​ക​ള്‍ക്ക് കൂ​ടു​ത​ല്‍ റി​വാ​ര്‍ഡു​ക​ള്‍ ന​ല്‍കി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​ധി​ക മൂ​ല്യ​വും സൗ​ക​ര്യ​വും ന​ല്‍കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​​തെ​ന്ന് താ​രി​ഖ് ഹു​സൈ​ന്‍ അ​ല്‍ ഖ​ലാ​ഫ് പ​റ​ഞ്ഞു.

സു​താ​ര്യ​ത, സ​ത്യ​സ​ന്ധ​ത, കൃ​ത്യ​മാ​യ മാ​ര്‍ഗ​രേ​ഖ​ക​ള്‍ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് മെ​ഗാ​ഡീ​ല്‍സ് ന​ട​പ്പാ​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ എ​ല്ലാ നി​ര്‍ദേ​ശ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പ്ലാ​റ്റ്‌​ഫോം പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്നും അ​റി​യി​ച്ചു. മെ​ഗാ​ഡീ​ല്‍സ് വെ​ബ്സൈ​റ്റി​നൊ​പ്പം ഉ​പ​യോ​ഗി​ക്കാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മെ​ഗാ​ഡീ​ല്‍സ് ഖ​ത്ത​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ​യി​സ് ചൗ​ള്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Megadeals with gifts along with shopping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.