ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), കമ്യൂണിറ്റി അംഗങ്ങൾക്കായി മാനസിക ആരോഗ്യ-സമ്മർദ്ദ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ഐ.സി. ബി.എഫ് കാഞ്ചാണി ഹാളിൽ ‘മൈന്റ്സ് മാറ്റേഴ്സ്’ എന്ന പേരിൽ സംഘടിപ്പിച്ച ശിൽപശാല, ഹമദ് മെഡിക്കൽ കോർപറേഷനിലെ എൻ.എം റിസർച് സയൻറിസ്റ്റും, കൗൺസലറുമായ ജോർജ് വി. ജോയ് നയിച്ചു. മാനസിക സമ്മർദം നിയന്ത്രിക്കാനും, അതുവഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലായിരുന്നു ശിൽപശാല രൂപകൽപന ചെയ്തിരുന്നത്.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു. സമ്മർദം ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കാര്യമാണെങ്കിലും, ശരിയായ സമീപനത്തിലൂടെ അത് ഉപകാരപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.
വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. ശിൽപശാല നയിച്ച ജോർജ് വി. ജോയ്, മാനസിക സമ്മർദത്തെ മാനസിക ശക്തിയാക്കി മാറ്റുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾ സദസ്സുമായി പങ്കുവെച്ചു. മാനേജിങ് കമ്മിറ്റിയംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി നന്ദി പറഞ്ഞു. അംഗങ്ങളായ സെറീന അഹദ്, നീലാംബരി സുശാന്ത്, ഉപദേശക സമിതിയംഗം ടി. രാമശെൽവം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.