ദോഹ: ദോഹ മെേട്രാ സ്റ്റേഷനുകളിൽ റീട്ടെയിൽ കച്ചവട കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള രജിസ്റ്റർ നടപടിക്രമങ്ങൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ദോഹ മെേട്രാ പ്രഖ്യാപിച്ചു.
മെേട്രാ യാത്രക്കാർക്കും സമീപത്തുള്ളവർക്കും പുതിയ ഔട്ട്ലെറ്റുകൾ ഏറെ സൗകര്യമാകും. 37 സ്റ്റേഷനുകളിലായി 9200 ചതുരശ്രമീറ്റർ സ്ഥലമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. വക്റ സ്റ്റേഷൻ മുതൽ അൽ ഖസ്സാർ വരെ 13 സ്റ്റേഷനുകളിലേക്കുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് വേണ്ടിയുള്ള രജിസ്േട്രഷനാണ് ഇന്ന് ആരംഭിക്കുന്നത്. 86 റീട്ടെയിൽ യൂണിറ്റുകളാണ് റെഡ്ലൈനിൽ അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമേ, മെേട്രാ ഉപയോഗിക്കുന്നവരെ ലക്ഷ്യമാക്കി 46 എ.ടി.എമ്മുകളും 27 വെൻഡിംഗ് മെഷീനുകളും സ്റ്റേഷനുകളിൽ സ്ഥാപിക്കും.
ഖത്തറിെൻറ ഗതാഗത സാഹചര്യങ്ങൾ തന്നെ മാറ്റിമറിക്കാൻ ദോഹ മെേട്രാ പദ്ധതിക്ക് സാധിക്കുമെന്നും സമഗ്രമായ വികസന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഖത്തർ റെയിൽ എം.ഡിയും സി.ഇ.ഒയുമായ എഞ്ചിനീയർ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈഇ പറഞ്ഞു.
കേവലം മെേട്രാ യാത്രക്കാരെ മാത്രമല്ല പദ്ധതിയിലൂടെ ആകർഷിക്കുകയെന്നും, സമീപപ്രദേശങ്ങളിൽ നിന്നുള്ള താമസക്കാരെയും ആകർഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നും, കേവലം വരുമാനം മാത്രം ലക്ഷ്യമാക്കിയല്ല ഇതെന്നും, രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയ്ക്ക് പുറമേ, ചെറുകിട–ഇടത്തരം സംരംഭകർക്കുള്ള പിന്തുണയും ഇതിന് പിന്നിലുണ്ടെന്നും അൽ സുബൈഇ കൂട്ടിച്ചേർത്തു.
ദോഹ മെേട്രായിലെ സ്റ്റേഷനുകളിലേക്കുള്ള രജിസ്േട്രഷൻ നടപടിക്രമങ്ങളാണ് ഇപ്പോൾ ആരംഭിക്കുന്നതെന്നും രജിസ്േട്രഷൻ പൂർത്തിയാകുന്ന മുറക്ക് അപേക്ഷകൾ സൂക്ഷ്മപരിശോധനകൾക്ക് വിധേയമാക്കുമെന്നും പരിചയസമ്പന്നതയും മുന്നോട്ട് വെച്ച വ്യാപാര പദ്ധതിയും പരിഗണിച്ചായിരിക്കും റീട്ടെയിൽ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുകയെന്നും സുബൈഇ ചൂണ്ടിക്കാട്ടി.
മെേട്രായിലെ ട്രാൻസിറ്റ് സ്റ്റേഷനുകൾ റീട്ടെയിൽ ഔട്ട്ലെറ്റുകൾക്കുള്ള പ്രീമിയം സ്ഥാനങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. സേവനങ്ങൾ, ഫുഡ് ആൻഡ് ബെവറേജ്, കൺവീനിയൻസ് സ്റ്റോർ, ജനറൽ റീട്ടെയിൽ എന്നീ നാല് വിഭാഗങ്ങളിലായാണ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക. ഇന്ന് ആരംഭിക്കുന്ന രജിസ്േട്രഷൻ നടപടികൾ നവംബർ 30 വരെ നീണ്ടുനിൽക്കും.
ഖത്തർ റെയിലിെൻറ ഒാൺലൈൻ റീട്ടെയിൽ പോർട്ടലിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.