റൗദത് ഉമ്മുൽ ഥീനിൽ പരിസ്ഥിതി മന്ത്രാലയം നേതൃത്വത്തിൽ നടന്ന ശുചീകരണ യത്നം
ദോഹ: ഖത്തർ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ഷഹാനിയയിലെ റൗദത് ഉമ്മുൽ ഥീൻ പ്രദേശങ്ങളിൽ ശുചീകരണ യത്നവുമായി പരിസ്ഥിതി മന്ത്രാലയം.
ഖത്തറിന്റെ മധ്യഭാഗത്ത് അൽ ഷഹാനിയ കോംപ്ലക്സ് പ്രദേശങ്ങളോട് ചേർന്നാണ് കുറ്റിക്കാടുകളും മരങ്ങളും ഇടതൂർന്ന സന്ദർശക മേഖലകളിൽനിന്നാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ക്ലീനിങ് ഡ്രൈവ് നടത്തിയത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മന്ത്രാലയം ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.