ഹ​മ​ദ്​ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം

യാത്രക്കാർക്ക് കോവിഡ് നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ദോ​ഹ: വേ​ന​ല​വ​ധി​യും പെ​രു​ന്നാ​ൾ അ​വ​ധി​യും ആ​ഘോ​ഷി​ക്കാ​നാ​യി വി​ദേ​ശ നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് കോ​വി​ഡ് സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം.

ഖ​ത്ത​റി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ലു​ണ്ടാ​യ വ​ർ​ധ​ന​യും നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് യാ​ത്ര​ക്കാ​ർ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും രോ​ഗ​ബാ​ധ​യു​ടെ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​മാ​യി യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഖ​ത്ത​റി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും എ​ല്ലാ​വ​രും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​ൻ സ്വ​യം സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

വി​ദേ​ശ നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ താ​ഴെ: 

- യാ​ത്ര ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന നാ​ടു​ക​ളി​ലെ കോ​വി​ഡ് യാ​ത്ര ന​യം അ​റി​ഞ്ഞി​രി​ക്കു​ക​യും വാ​ക്സി​നേ​ഷ​ൻ, കോ​വി​ഡ് ടെ​സ്​​റ്റി​ങ് തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും​ചെ​യ്യു​ക. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ പൂ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

- ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കു​ക, അ​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. - ഖ​ത്ത​റി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​മ​യം ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ​യാ​ത്ര​ന​യ​ങ്ങ​ൾ, ടെ​സ്​​റ്റി​ങ്, ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​ക​ത​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക. -യാ​ത്ര​ക്കു മു​മ്പാ​യി ബൂ​സ്​​റ്റ​ർ ഡോ​സു​ൾ​പ്പെ​ടെ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

- കൈ​ക​ൾ നി​ര​ന്ത​രം സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ക. - മ​റ്റു​ള്ള​വ​രെ ആ​ശം​സി​ക്കു​മ്പോ​ൾ ശാ​രീ​രി​കാ​ലിം​ഗ​ന​ങ്ങ​ൾ ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്കു​ക. ക​ഴി​യു​മെ​ങ്കി​ൽ ഹ​സ്​​ത​ദാ​ന​വും ഒ​ഴി​വാ​ക്കു​ക. - ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും ടി​ഷ്യു പേ​പ്പ​ർ ഉ​പ​യോ​ഗി​ക്കു​ക​യും അ​വ സു​ര​ക്ഷി​ത​മാ​യി ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക.

- അ​ട​ച്ചി​ട്ട പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളു​ണ്ടെ​ങ്കി​ൽ മാ​സ്​​ക് ഉ​പ​യോ​ഗി​ക്കു​ക. -ക​ഴി​യു​ന്ന​തും കു​റ​ഞ്ഞ വാ​യു​സ​ഞ്ചാ​ര​മു​ള്ള സ്​​ഥ​ല​ങ്ങ​ളി​ൽ കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്കു​ക. ട്രാ​വ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക.


അ​ർ​ഹ​രാ​യ​വ​ർ ബൂ​സ്റ്റ​ർ ഡോ​സ്​ മ​റ​ക്ക​രു​ത്​

കോ​വി​ഡ്​ വാ​ക്സി​ൻ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും 12 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ ര​ണ്ട് ഡോ​സ്​ വാ​ക്സി​നെ​ടു​ത്ത് ആ​റ് മാ​സം ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ ബൂ​സ്​​റ്റ​ർ ഡോ​സി​ന് യോ​ഗ്യ​രാ​ണെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു. രാ​ജ്യ​ത്തെ 28 പി.​എ​ച്ച്.​സി.​സി​ക​ളി​ലും അ​തു​പോ​ലെ ബു​ഗ​ർ​നി​ലെ ഖ​ത്ത​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലും വാ​ക്സി​ൻ ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. 12 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ബൂ​സ്​​റ്റ​ർ ഡോ​സി​ന് ഫൈ​സ​റും 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മൊ​ഡേ​ണ​യും ന​ൽ​കു​ന്ന​തി​നാ​ണ് മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

50 വ​യ​സ്സ് പി​ന്നി​ട്ട​വ​ർ​ക്കും കോ​വി​ഡ് അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും മാ​റാ​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കും നാ​ലാം ഡോ​സ്​ വാ​ക്സി​ൻ സ്വ ീ​ക​രി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്ര​ലാ​യം നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Ministry of Health with Covid recommendations for passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.