മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ പത്താം വാർഷികാഘോഷം ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ഡലെ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തർ പത്താം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ഡലെ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവരെ ആദരിച്ചു.
ഖത്തർ പ്രവാസത്തിൽ 40 വർഷം പൂർത്തിയാക്കിയ മുസ്തഫ മലമ്മൽ, അഹമ്മദ് മൂടാടി എന്നിവരെ പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ ആദരിച്ചു. സാബിത് സഹീർ (സംസ്കൃതി), ജാഫർ തയ്യിൽ (കെ.എം.സി.സി), ശ്രീജിത്ത് (ഇൻകാസ്), റഹീം ആതവനാട്, ഗഫൂർ കാലിക്കറ്റ്, ഫൈസൽ മൂസ എന്നിവർ പങ്കെടുത്തു.
എംപാഖ് ജനറൽ സെക്രട്ടറി ഷാജി പീവീസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഇസ്മായിൽ എൻ.കെ അധ്യക്ഷത വഹിച്ചു. സംഘടന മുഖ്യ രക്ഷാധികാരി അഷ്റഫ് വെൽകെയർ, ഉപദേശക സമിതി ചെയർമാൻ സിഹാസ് ബാബു എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.