ദോഹ: സ്കൂൾ ഗതാഗത മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഒമാൻ സർക്കാറുമായി രണ്ട് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് കർവ മോട്ടോഴ്സ്. ചെയർമാൻ ഡോ. എൻജി. സഅദ് ബിൻ അഹ്മദ് അൽ മുഹന്നദിയാണ് കരാർ പ്രഖ്യാപനം നടത്തിയത്.
ഒമാനിലെ ഖത്തർ അംബാസഡർ ശൈഖ് മുബാറക് ബിൻ ഫഹദ് ആൽഥാനി, കർവ മോട്ടോഴ്സ് ഡയറക്ടർ ബോർഡ് അംഗം എൻജി. അഹ്മദ് ബിൻ ഹസൻ അൽ ഉബൈദലി, ഒമാൻ ടെൻഡർ ബോർഡ് നിയുക്ത ജനറൽ സെക്രട്ടറി എൻജി. ബദർ സലീം അൽ മഅ്മരി, ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി മാജിദ് ബിൻ സഈദ് അൽ ബഹ്രി തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
ഒമാൻ വിദ്യാഭ്യാസ മന്ത്രാലയവും ഒമാൻ ഡെവലപ്മെന്റ് ബാങ്കുമായുള്ള ആദ്യ കരാറിൽ അത്യാധുനിക സുരക്ഷ മാനദണ്ഡങ്ങളോടെ 5000 സ്കൂൾ ബസുകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. ഒമാനി സർക്കാർ സ്കൂളുകളിലെ വാഹനങ്ങൾ മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകൾ ഇറക്കുന്നത്. ഖത്തറിന്റെ പൊതുഗതാഗത സ്ഥാപനമായ മുവാസലാത്തിന്റെ (കർവ) ഒമാനിലെ നിർമാണ യൂനിറ്റാണ് കർവ മോട്ടോഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.