ദോഹ: മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും അനുസ്മരിക്കാനും വർത്തമാന സാഹചര്യത്തിൽ അവലോകനം ചെയ്യപ്പെടാനും ലക്ഷ്യംവെച്ച് സി.ഐ.സി ദോഹ സോൺ പ്രഖ്യാപിച്ച കാമ്പയിന് തുടക്കമായി.
ഒക്ടോബർ 10 മുതൽ 31വരെയാണ് കാമ്പയിൻ. പ്രവാചകന്റെ ജീവിതവും സന്ദേശവും ലളിതമായി വിവരിക്കുന്ന ലഘുലേഖ സി.ഐ.സി പ്രസിഡന്റ് ഖാസിം, സോണൽ വൈസ് പ്രസിഡന്റ് ഐ.എം. ബാബുവിന് കൈമാറി പ്രകാശനം ചെയ്തു.
കാലം ചെല്ലുംതോറും കൂടുതൽക്കൂടുതൽ തിളക്കത്തോടെ, പുതിയ വ്യാഖ്യാനങ്ങളോടെ അനാവരണം ചെയ്തുകൊണ്ടിരിക്കുന്ന പ്രവാചകസന്ദേശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുക എന്ന കർമം വർത്തമാന സാഹചര്യത്തിൽ ഒരു സൽക്കർമമാണെന്നും കാലം ആവശ്യപ്പെടുന്ന പ്രവർത്തനമാണെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ടി.കെ. ഖാസിം പറഞ്ഞു. കാമ്പയിൻ ജനറൽ കൺവീനർ ഐ.എം. ബാബു കർമപരിപാടികൾ വിശദീകരിച്ചു.
പൊതുസമ്മേളന സ്വാഗതസംഘം ജനറൽ കൺവീനറായി ബഷീർ അഹമ്മദിനെ തിരഞ്ഞെടുത്തു. വകുപ്പ് കണ്‍വീനർമാരായി അലവിക്കുട്ടി, സിറാജ്, സിന്നൂൻ മിസ്രി, കെ.കെ. നാസിമുദ്ദീൻ, പി.എ.എം. ഷരീഫ്, അജ്മൽ, സലീം, ജമാൽ, ബാബു, സലീം ഇസ്മാഈൽ എന്നിവരെ തിരഞ്ഞെടുത്തു. ജഅ്ഫര്‍ മുഹമ്മദ് പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.