ദോഹ: കായിക മേഖലയിലെ മികവിന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവാർഡുമായി കായിക മന്ത്രാലയം. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ദേശീയ കായികദിന കമ്മിറ്റിയാണ് പുതിയ പുരസ്കാരം പ്രഖ്യാപിച്ചത്. രാജ്യത്തെ കായിക സംസ്കാരം വളർത്തുന്നതിനുള്ള പിന്തുണയായാണ് ഇത് നടപ്പാക്കുന്നത്.
ലുസൈൽ സ്പോർട്സ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ മന്ത്രാലയം ഉപദേഷ്ടാവും നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി ചെയർപേഴ്സനുമായ അബ്ദുൽറഹ്മാൻ ബിൻ മുസല്ലം അൽ ദൗസരി അവാർഡ് വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ഒരു വർഷത്തിലുടനീളം വിവിധ കായിക പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം തീരുമാനിക്കുന്നത്.
അവാർഡിനായി മത്സരിക്കുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ കായിക പരിപാടികളുടെ ചിത്രങ്ങളും വിഡിയോയും #In_Time and #Sports_Is_Life എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാം.
നാഷനൽ സ്പോർട്സ് ഡേ പേജുമായും മെൻഷൻ ചെയ്യണം. ഇതോടൊപ്പം മന്ത്രാലയം വെബ്സൈറ്റിലെ ഇവൻറ് രജിസ്ട്രേഷൻ ഫോമിൽ മത്സരങ്ങളുടെയും മത്സരാർഥികളുടെ എണ്ണവും സഹിതം വിശദാംശങ്ങളും നൽകണം. മത്സരങ്ങളുടെ എണ്ണം, ദിവസം, മത്സരാർഥികൾ, സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പങ്കാളിത്തം തുടങ്ങിയവ അടിസ്ഥാനമാക്കി പോയന്റ് നിർണയത്തിലൂടെയാണ് അവാർഡിന് അർഹരെ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.