ദോഹ: ദോഹ: ഖത്തർ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഖത്തർ ദേശീയ കായികദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ ‘അൽസും പൊൽസും -സീസൺ 3’ ഖത്തർ കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി. ഷാഫി ഹാജി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈകക്ക് ഫ്ലാഗ് കൈമാറി തുടക്കം കുറിച്ചു.
‘അൽസും പൊൽസും -സീസൺ 3’ കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഖത്തർ കെ.എം.സി.സി ജില്ല സെക്രട്ടറി ഷാനിഫ് പൈക്ക നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു. സഗീർ ഏരിയ, ബഷീർ ചെർക്കള, അലി ചേരൂർ, റഷീദ് ചെർക്കള, ബഷീർ ബംബ്രാണി എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് ജില്ല ആക്ടിങ് പ്രസിഡന്‍റ് ആദം കുഞ്ഞി തളങ്കര, വനിത വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫരീദ സഗീർ, ഹമീദ് അറന്തോട്, സാക്കിർ കാപ്പി, ഇ.കെ. റഹ്മാൻ, ആസിഫ് ആദൂർ, സാബിത്ത് തുരുത്തി, ശരീഫ് മീപിരി, സമ നൗഷാദ് എന്നിവർ സമ്മാനം നൽകി. മൻസൂർ മുഹമ്മദ്, ജാസിം മസ്‌കം, ജമാൽ പൈക്ക.
നൂറുദ്ധീൻ ചെർക്കള, ഉനൈസ് നെക്രാജെ, സഹീർ, നാഫിഹ്, ഇല്യാസ് പാണലം, സമീർ പൈക്ക, അസ്ഹറുദ്ദീൻ പാണലം, ഖാലിദ് നെക്കര, നിസ്സാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി മഹ്‌റൂഫ് സ്വാഗതവും സെക്രട്ടറി ഖലീൽ ബേർക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.