മഞ്ചേശ്വരം സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: കാസർകോട് മഞ്ചേശ്വരം കടമ്പറ സ്വദേശി അബ്ദുൽ ബഷീർ (48) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതരായ മൊയ്‌ദീൻ കുഞ്ഞി, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഖത്തറിൽ സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു ഇദ്ദേഹം.

ഭാര്യ: സറീന. മക്കൾ: ഫായിസ, ഫാരിസ, ഫമീസ, സാഹിദ്, യൂനുസ്. സഹോദരങ്ങൾ: മഹ്മൂദ്, അബ്ദുൾ റഹ്മാൻ, ഇബ്രാഹിം, അസീസ്, സാദിഖ്, ഹമീദ് കദീജ, സഫിയ, മൈമൂന.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

Tags:    
News Summary - native of Manjeswaram died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.