ന​വോ​ത്സ​വ്‌ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​ന​രാ​രം​ഭം

ന​വോ​ത്സ​വ്‌ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​ന​രാ​രം​ഭം

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ക​ലാ​സാ​ഹി​ത്യ കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​യ ന​വോ​ത്സ​വ് 2025 ഏ​പ്രി​ൽ 17നു ​പു​ന​രാ​രം​ഭി​ക്കും. ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഒ​രു​ത്സ​വ കാ​ലം എ​ന്ന പ്ര​മേ​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച പ​രി​പാ​ടി കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് ഈ​സ​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ത്തി​വെ​ച്ച​ത്.

മ​ത്സ​ര​ത്തു​ട​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ച​ഗു​സ്തി, ചെ​സ് മ​ത്സ​രം, കാ​രം​സ് തു​ട​ങ്ങി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 18ന് ​വ​ടം​വ​ലി മ​ത്സ​ര​വും ഏ​പ്രി​ൽ 25ന് ​ഫു​ട്ബാ​ൾ മ​ത്സ​ര​വും ന​ട​ക്കും. മേ​യ് ആ​ദ്യ​വാ​ര​ത്തി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കും.

ജി​ല്ല​ത​ല മ​ത്സ​ര വി​ജ​യി​ക​ളാ​ണ് സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കു​ക. സ​മ​യ​ബ​ന്ധി​ത​മാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ന്ന ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​മ​നു​സ​രി​ച്ച് നി​ല​വി​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ എ​ന്നീ ഏ​രി​യ ക​മ്മി​റ്റി​ക​ളാ​ണ് പോ​യ​ന്റ് നി​ല​യി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​മ​ത്സ​ര ഇ​ന​ത്തി​ൽ ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച് പാ​സ്റ്റ് ഏ​റെ വൈ​വി​ധ്യ പൂ​ർ​ണ​മാ​യ സം​ഘാ​ട​ന​വും ആ​ഘോ​ഷ​വു​മാ​യി. വി​വി​ധ വ്യ​ക്തി​ഗ​ത ക​ലാ മ​ത്സ​ര​ങ്ങ​ൾ, ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​നി പ്ര​ധാ​ന​മാ​യും ന​ട​ക്കാ​നു​ള്ള​ത്. 

Tags:    
News Summary - Navotsav competitions resume

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.