ദോഹ: ഹമദ് വിമാനത്താവളത്തിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി അധികൃതർ. പ്രസവിച്ച ഉടൻ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഴിഞ്ഞ ഒക്ടോബർ രണ്ടിന് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ സംഘവും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ കുഞ്ഞിന് വൈദ്യസേവനം ലഭ്യമാക്കിയിരുന്നു. കുഞ്ഞ് സുരക്ഷിതമാണെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.
അതേസമയം, പ്രസവിച്ച ഉടനെയുള്ള മാതാവിൻെറ ആരോഗ്യനില ആശങ്കാജനകമായിരിക്കുമെന്നും ഇതിനാൽ വിമാനത്താവളത്തിൽ നിന്ന് മാതാവ് പോകുന്നതിന് മുേമ്പ അവരെ കണ്ടെത്തണമെന്നും വൈദ്യസംഘം വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ കുഞ്ഞിനെയോ മാതാവിനെയോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. യാത്രക്കാർക്ക് പ്രവേശനമുള്ള വിമാനത്താവളത്തിൻെറ പ്രത്യേക ഭാഗത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. മറ്റേതെങ്കിലും യാത്രക്കാർക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ ഉടൻ hiamedia@hamadairport.com.qa വിലാസത്തിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ആസ്ട്രേലിയൻ ടെലിവിഷൻ ആയ സെവൻ ന്യൂസ് ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിൻെറ ബാത്ത് റൂമിൽ നിന്ന് നവജാതശിശുവിെന കണ്ടെത്തിയതിനെ തുടർന്ന് സിഡ്നിയിലേക്കുള്ള 13 സ്ത്രീ യാത്രക്കാരെ ആംബുലൻസിൽ ആരോഗ്യപരിശോധന നടത്തിയെന്നായിരുന്നു റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഹമദ് വിമാനത്താവള അധികൃതർ കുഞ്ഞുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.