ദോഹ: ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രവർത്തകരുടെ ഒത്തുചേരലും ഇഫ്താറും സംഘടിപ്പിച്ചു. കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ടിരുന്ന മാസാന്ത ഒത്തുചേരലുകൾ നീണ്ട ഇടവേളയ്ക്കുശേഷമാണ് പുനരാരംഭിക്കുന്നത്.
നാട്ടിലെ നാൽപതോളം അർഹതപ്പെട്ട കുടുംബങ്ങൾക്ക് മാസാന്തം സഹായങ്ങൾ നൽകിവരുന്ന കമ്മിറ്റി വിജയകരമായ 25 വർഷം പൂർത്തിയാക്കിയ വേളയിൽ പ്രവർത്തനങ്ങൾ രക്ഷാധികാരി സുബൈർ മൗലവി വിശദീകരിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്‍റ് ഗഫാർ ഇ.എൻ, ജന സെക്രട്ടറി സിദ്ധീഖ് സി.ടി എന്നിവർ സംസാരിച്ചു. യോഗത്തിൽ പുതിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സാദിഖ് അലി കൊന്നാലത്ത്- പ്രസിഡന്‍റ്, അസീസ് പുറായിൽ- ജനറൽ സെക്രട്ടറി, ശരീഫ്- ട്രഷറർ എന്നിവരാണ് ഭാരവാഹികൾ. 28 അംഗ സഹഭാരവാഹി എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായ സലാഹുദ്ദീൻ കെ.പി, ബഷീർ തുവാരിക്കൽ, സലീം തോലങ്ങൽ എന്നിവർ ആശംസ നേർന്നു. രക്ഷാധികാരി സിദ്ധീഖ് പുറായിലിന്‍റെ വീട്ടിൽ നടന്ന ഇഫ്‌താർ സംഗമത്തിന് റാഷിദ് പുറായിൽ നേതൃത്വം നൽകി. ട്രഷറർ ശരീഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.