ദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക കായിക സേവന മേഖലകളിലെ സജീവ സാന്നിധ്യമായ കൾചറൽ ഫോറം 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനീഷ് എ.സിയാണ് (മലപ്പുറം) പുതിയ പ്രസിഡൻറ്. മുഹമ്മദ് കുഞ്ഞി (കാസർകോട്), ചന്ദ്രമോഹൻ (തൃശൂർ), ഷാനവാസ് ഖാലിദ് (കണ്ണൂർ), സജ്ന സാക്കി (മലപ്പുറം) എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. കഴിഞ്ഞ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന മുനീഷ് നാട്ടിലും ഖത്തറിലും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാരായി മജീദ് അലി (തൃശൂർ), താസീൻ അമീൻ (തിരുവനന്തപുരം) എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുൽ ഗഫൂർ എ.ആർ (കോഴിക്കോട്) ആണ് പുതിയ ട്രഷറര്‍.
വിവിധ വകുപ്പുകളുടെ ചുമതലയുള്ള സെക്രട്ടറിമാരായി രമ്യ നമ്പിയത്ത് (സ്ത്രീ ശാക്തീകരണം), മുബാറക് കെ.ടി (അക്കാദമിക് ആൻഡ് കറൻറ് അഫയേഴ്സ്), അഹമ്മദ് ഷാഫി (സംഘടന വ്യാപനം), ഷറഫുദ്ദീൻ.സി (സംഘടന), സഞ്ജയ് ചെറിയാന് (ഹെൽത്ത് ആൻഡ് സ്പോർട്സ്), അനീസ് റഹ്മാൻ (ആർട്സ് ആൻഡ് കൾചർ), സിദ്ദീഖ് വേങ്ങര (ജനസേവനം) എന്നിവരെയും തിരഞ്ഞെടുത്തു. ശരീഫ് ചിറക്കൽ (മലപ്പുറം), ഡോ.നൗഷാദ് (കോഴിക്കോട്), വാഹിദ സുബി (മലപ്പുറം), അനസ് ജമാൽ (തൃശൂർ), അസ്ലം ഈരാറ്റുപേട്ട (കോട്ടയം) എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ.
ഡോ.താജ് ആലുവ (എറണാകുളം), ശശിധര പണിക്കർ (കോട്ടയം), സാദിഖ് ചെന്നാടൻ, മുഹമ്മദ് റാഫി, ഷാഫി മൂഴിക്കൽ, ഷാഹിദ് ഓമശ്ശേരി, നിത്യ സുബീഷ് (കോഴിക്കോട്), ആബിദ സുബൈർ (തൃശൂർ), അൻവർ ഹുസൈൻ വാണിയമ്പലം (മലപ്പുറം), റുബീന കുഞ്ഞി (കാസർകോട്), അബ്ദുൽ റഷീദ് (കൊല്ലം), രാധാകൃഷ്ണന് (പാലക്കാട്) എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. വിവിധ ജില്ലകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 160 അംഗ ജനറൽ കൗൺസിലാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കൗൺസിൽ യോഗം വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
പ്രവാസികളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ കൾചറൽ ഫോറം മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും തുടർന്നും പ്രവാസികളുടെ അവകാശപ്പോരാട്ടങ്ങളിലും സാംസ്കാരിക മുന്നേറ്റത്തിലും കൂടുതൽ മുന്നേറാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡൻറ് ഡോ.താജ് ആലുവ, പുതിയ പ്രസിഡൻറ് മുനീഷ് എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.