സ​വാ​ദ് വെ​ളി​യ​ങ്കോ​ട് (പ്ര​സി), അ​ബ്ദു​ല്‍ അ​ക്ബ​ര്‍ വേ​ങ്ങ​ശ്ശേ​രി (ജ​ന. സെ​ക്ര), റ​ഫീ​ഖ് പ​ള്ളി​യാ​ൽ (ട്ര​ഷ​റ​ർ)

കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദോഹ: ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റായി സവാദ് വെളിയങ്കോടും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു.റഫീഖ് പള്ളിയാലിയാണ് ട്രഷറര്‍. മെഹബൂബ് നാലകത്ത്, ജബ്ബാര്‍ പാലക്കൽ, ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും മുഹമ്മദ് ലൈസ്, അബ്ദുല്‍ മജീദ്, മുനീര്‍ മലപ്പുറം, ഷംസീര്‍ തിരൂരങ്ങാടി എന്നിവര്‍ സെക്രട്ടറിമാരുമാണ്. സംസ്ഥന സെക്രട്ടറി നസീർ അരീക്കൽ, നാസർ കൈതക്കാട്, അഷ്‌റഫ് വയനാട് എന്നിവർ റിട്ടേണിങ് ഓഫിസർമാർ ആയിരുന്നു.

ജില്ല പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. സംസ്ഥന പ്രഡിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. സലിം നാലകത്ത്‌, കോയ കൊണ്ടോട്ടി, പി.കെ. മുസ്തഫ ഹാജി, അലി മൊറയൂർ, മൂസ താനൂർ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ അക്‌ബർ വേങ്ങശ്ശേരി സ്വാഗതവും റഫീഖ് പള്ളിയാലി കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - New leadership for KMCC Malappuram district committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.