ദോഹ: യൂത്ത് ഫോറം ഖത്തർ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിൻഷാദ് പുനത്തിലാണ് പുതിയ പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി ഹബീബ് റഹ്മാനെ തെരഞ്ഞെടുത്തു. ആരിഫ് അഹ്മദ്, ടി.എ. ഫൈസൽ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വിവിധ വകുപ്പ് സെക്രട്ടറിമാരായി കേന്ദ്ര നിർവാഹക സമിതിയംഗങ്ങളായ അബ്ദുൽ ശുക്കൂർ, മുഹമ്മദ് ആസാദ്, അജ്മൽ സാദിഖ് എന്നിവരെയും തെരഞ്ഞെടുത്തു.
അഹ്മദ് അൻവർ, അലി അജ്മൽ, എം.ഐ. അസ്ലം, ടി.എ. അഫ്സൽ , മുഹമ്മദ് റാഫിദ്, മുഹ്സിൻ മുഹമ്മദ് എന്നിവരാണ് കേന്ദ്ര നിർവാഹക സമിതിയിലെ മറ്റംഗങ്ങൾ. വിവിധ സോണൽ പ്രസിഡന്റുമാരായി മാഹിർ മുഹമ്മദ്(ദോഹ), റഷാദ് മുബാറക്(തുമാമ), കാമിൽ മുക്താർ(വക്റ), എം എസ്. തൗഫീഖ് (റയ്യാൻ), വി.കെ. ഷനാസ് (മദീന ഖലീഫ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ടി.കെ. ഖാസിം, ജനറൽ സെക്രട്ടറി മുഹമ്മദ് ഷബീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.