ദോഹ: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ കാഞ്ചാനി ഹാളിൽ നടന്ന ജനറൽ ബോഡിയിൽ ആണ് നിലവിലെ ഭാരവാഹികൾ പുതിയ സമിതിക്ക് അധികാരം കൈമാറിയത്. അനക്സ് സീനിയർ അംഗം ആയ മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഡോ. അബ്ദുൽ ഹമീദാണ് പുതിയ പ്രസിഡന്റ്. അനീഷ് സെക്രട്ടറിയും മുഹമ്മദ് അൻവർ ട്രഷററും അർച്ചന ധനീഷ്, നന്ദകുമാർ, ഉബൈസ്, ഇഫാജ്, അനുഷ, ജെസിം, സുനിൽ മന്നാടിയാർ, മുഹമ്മദ് റാസിം എന്നിവർ സഹ ഭാരവാഹികളും ആണ്.
അനക്സ് ആൻവിൻ സിൽഫെസ്റ്റ എന്ന പേരിൽ മൂന്ന് മാസം നീണ്ടുനിന്ന ആഘോഷപരിപാടികൾ ആയിരുന്നു ഹോളിഡേ ഇന്നിൽ നടന്ന മെഗാ കൾചറൽ ഷോയിൽ കൊടിയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.