ദോഹ: പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കെ നിയമം പാലിക്കാത്തവർക്കെതിെര നടപടി തുടരുന്നു. ഇന്നലെ 146 പേർെക്കതിരെയാണ് നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്.
കാറുകളിൽ അനുവദിച്ചതിലും കൂടുതൽ പേർ യാത്ര ചെയ്തതിന് 10 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 964 പേർക്കെതിരെയും കാറിൽ കൂടുതലാളുകൾ യാത്രചെയ്തതിന് 48 പേർക്കെതിരെയുമാണ് നടപടിയെടുത്തത്.മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.
രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിനു മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്.
ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്. മാസ്ക് ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്ക് ധരിക്കുേമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ് ഭീഷണിയിൽനിന്ന് മുക്തമാകും. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കുക സമൂഹത്തിെൻറ സുരക്ഷക്കുവേണ്ടിയാണ്. നിയമലംഘകർക്കെതിെര കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹോം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്.നിരവധിപേരെയാണ് ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മിക്കവരും സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങളടക്കം അധികൃതർ പുറത്തുവിടുന്നുമുണ്ട്.
ദോഹ: ഖത്തറിൽ ഇന്നലെ 219 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 256 പേർക്ക് രോഗമുക്തിയുമുണ്ടായി. 9604 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. 1063055 പേരെ ആകെ പരിശോധിച്ചപ്പോൾ 136441 പേർക്കാണ് ഇതുവരെ വൈറസ്ബാധ ഉണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്.
നിലവിലുള്ള ആകെ രോഗികൾ 2733 ആണ്. ആകെ 133473 പേർക്കാണ് രോഗം ഭേദമായത്. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ 235 പേരാണ് മരിച്ചത്. 280 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിൽസയിലുള്ളത്. 37 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.