ക​ർ​വ​യു​ടെ ഡ്രൈ​വ​റി​ല്ലാ വാ​ഹ​നം

നി​ര​ത്തു​ക​ളി​ൽ ഇ​നി ഡ്രൈ​വ​റി​ല്ലാ ബ​സു​ക​ളും

ദോ​ഹ: ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പൊ​തു​ഗ​താ​ഗ​ത വി​ഭാ​ഗ​മാ​യ മു​വാ​സ​ലാ​ത്ത് (ക​ർ​വ) അ​റി​യി​ച്ചു.

ഡ്രൈ​വ​റി​ല്ലാ​തെ, വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ഓ​ട്ടോ​ണ​മ​സ് ബ​സി​ന്റെ സ്റ്റാ​ൻ​ഡേ​ർ​ഡ് ട്ര​യ​ൽ ഓ​പ​റേ​ഷ​നാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ യു​ടോ​ങ്ങു​മാ​യി സ​ഹ​ക​രി​ച്ച് മു​വാ​സ​ലാ​ത്ത് ലു​സൈ​ൽ ബ​സ് ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി ഓ​ട്ടോ​ണ​മ​സ് ബ​സി​ന്റെ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി.

പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ന​വീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന പ​ദ്ധ​തി​ക്ക് മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ച​ത്.

നി​ർ​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​വും ഗ​താ​ഗ​ത വ്യ​വ​സാ​യ​ത്തി​ന്റെ ആ​ഗോ​ള പു​രോ​ഗ​തി​ക്കൊ​പ്പം നീ​ങ്ങു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണി​ത്. ഖ​ത്ത​റി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കു​റ​ഞ്ഞ ഊ​ർ​ജ, ഇ​ന്ധ​ന ഉ​പ​ഭോ​ഗം, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്ക​ൽ, കു​റ​ഞ്ഞ നി​ര​ക്കി​ലെ ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ, മെ​ച്ച​പ്പെ​ട്ട ജീ​വി​ത നി​ല​വാ​രം എ​ന്നി​ങ്ങ​നെ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് സ്മാ​ർ​ട്ടും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ആ​വി​ഷ്‌​ക​രി​ക്കു​ക​യാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ദ്ധ​തി​ക്ക് പി​ന്നി​ൽ.

ശു​ദ്ധ​മാ​യ വൈ​ദ്യു​തോ​ർ​ജ​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ബ​സു​ക​ൾ ഹ​രി​ത​ഭാ​വി​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന മു​ന്നേ​റ്റ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തും. അ​ത്യാ​ധു​നി​ക സെ​ൻ​സ​റു​ക​ൾ, ഹൈ-​ഡെ​ഫി​നി​ഷ​ൻ കാ​മ​റ​ക​ൾ, ലേ​സ​ർ, അ​ൾ​ട്രാ​സോ​ണി​ക് റ​ഡാ​റു​ക​ൾ എ​ന്നി​വ ബ​സു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ലൂ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള​തു​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു. ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം സു​ര​ക്ഷി​ത​വും കൂ​ടു​ത​ൽ സു​സ്ഥി​ര​വു​മാ​യ ന​ഗ​ര അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ കാ​മ്പ​സി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തെ ഓ​ട്ടോ​ണ​മ​സ് ഇ​ല​ക്ട്രി​ക് മി​നി ബ​സി​ന്റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന്റെ ഫ​ല​മാ​ണ് പു​തി​യ ട്ര​യ​ലെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത വ​കു​പ്പ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ മി​സ്‌​ന​ദ് അ​ൽ മി​സ്‌​നാ​ദ് പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ സാ​മ്പ​ത്തി​ക, സേ​വ​ന മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ക​യും വ​രും​ത​ല​മു​റ​ക​ൾ​ക്ക് സു​സ്ഥി​ര പാ​ര​മ്പ​ര്യം വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ മ​ന്ത്രാ​ല​യം തു​ട​രു​മെ​ന്ന് മു​വാ​സ​ലാ​ത്ത് (ക​ർ​വ) സി.​ഇ.​ഒ അ​ഹ്മ​ദ് ഹ​സ​ൻ അ​ൽ ഉ​ബൈ​ദ​ലി പ​റ​ഞ്ഞു.

Tags:    
News Summary - No more driverless buses at bus stops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.