നോ​ബ്ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ ഐ.​സി.​സി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

അധ്യാപക ദിനം ആഘോഷിച്ച് നോ​ബ്ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ

ദോ​ഹ: നോ​ബ്ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ദേ​ശീ​യ അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​യെ​ത്തി പാ​ഠ​ഭാ​ഗ​ങ്ങ​ളെ​ടു​ത്ത് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം. ​ഷി​ഹാ​ബു​ദ്ദീ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജ​യ്മോ​ൻ ജോ​യ്, റോ​ബി​ൻ കെ.​ജോ​സ് എ​ന്നി​വ​ർ അ​ധ്യാ​പ​ക ദി​ന സ​ന്ദേ​ശം ന​ൽ​കി. മി​ക​ച്ച അ​ധ്യാ​പ​ക പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഫ​ർ​ഹീ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ്കൂ​ൾ ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ൻ​സ് കെ. ​നി​സാ​ർ , മു​ഹ​മ്മ​ദ് ഹ​സ​ൻ, പ​ത്മ അ​ര​വി​ന്ദ്, ധ​ന്യ ലി​ന്റോ, അ​സ്മ റോ​ഷ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Noble International School celebrated teachers day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.