ദോഹ: ബഹിരാകാശ ഗവേഷണങ്ങളുടെ ആസ്ഥാനമായ ‘നാസ’യിലെത്തി ആകാശ ലോകത്തിന്റെ കൗതുകങ്ങൾ അറിഞ്ഞും ഉപഗ്രഹ വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചും ബഹിരാകാശ യാത്രികനുമായി ആശയവിനിമയം നടത്തിയും നോബിൾ സ്കൂൾ വിദ്യാർഥികളുടെ പഠനയാത്ര. ദോഹയിലെ നോബിൾ ഇന്റർനാഷനൽ സ്കൂളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് ഇത്തവണ നാസയിലേക്ക് പഠനയാത്ര നടത്തിയത്. നാസയിലേക്ക് നോബിൾ സ്കൂളിൽ നിന്നുള്ള രണ്ടാമത്തെ യാത്രയായിരുന്നു ഇത്.
വിദ്യാർഥികൾ, നാസ നടത്തുന്ന ആസ്ട്രോ റോബോട്ടിക്സിനെ കുറിച്ചുള്ള ഹ്രസ്വകാല കോഴ്സ് വിജയകരമായി പൂർത്തിയാക്കുകയും സാറ്റലൈറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. കെന്നഡി സ്പേസ് സെന്റർ, വൈറ്റ് ഹൗസ്, കാപിറ്റോൾ, ലിങ്കൺ മെമ്മോറിയൽ, യുദ്ധസ്മാരകങ്ങൾ, സ്റ്റാച്യു ഓഫ് ലിബർട്ടി, എയ്റോ ബഹിരാകാശ മ്യൂസിയം തുടങ്ങിയവയും യു.എസ്.എയുടെ ദേശീയ സ്മാരകങ്ങൾ, യു.എൻ ആസ്ഥാനം, യു.എൻ ജനറൽ അസംബ്ലി ഹാൾ എന്നിവയും സന്ദർശിച്ചു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ കാഴ്ചയും വിഖ്യാത തീം പാർക്കുകൾ, ഡിസ്നി ലാൻഡ്, യൂനിവേഴ്സൽ സ്റ്റുഡിയോകൾ എന്നിവിടങ്ങളിലെ സന്ദർശനവും വിനോദ പരിപാടികളും പഠന-വിനോദ യാത്രയെ സമ്പന്നമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.