ദോഹ: ഖത്തറിലുള്ള പ്രവാസി മലയാളികൾക്ക് നോർക്ക -പ്രവാസി ക്ഷേമനിധി സേവനങ്ങൾ നൽകുന്നതിനായി സംസ്കൃതി ഓഫിസിൽ (നജ്മ) സ്ഥിരം ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. നിലവിൽ സംസ്കൃതിയുടെ നേതൃത്വത്തിൽ സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ പ്രവാസികളിലേക്ക് സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് സ്ഥിരം ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ എട്ടുവരെ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സംസ്കൃതി ഓഫിസിൽ നടന്ന പരിപാടിയിൽ ദോഹയിൽ ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്ന ശ്യാമള ബാബു ഹെൽപ് ഡെസ്ക് ഉദ്ഘാടനം നിർവഹിച്ചു. സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ കേരള പ്രവാസി ക്ഷേമ ബോർഡിന്റെയും നോർക്കയുടെയും വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് അജി കുര്യക്കോസ്, യുവകലാസാഹിതി സെക്രട്ടറി ജീമോൻ, ഐ.എൻ.സി.സി പ്രസിഡന്റ് ജാബിർ, യുനിക് പ്രതിനിധി ബിന്ദു, കുവാക് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, അബ്ദുൾ റഊഫ് കൊണ്ടോട്ടി, സിദ്ദീഖ് ചെറുവല്ലൂർ, രാജേഷ് എന്നിവർ ആശംസകൾ നേർന്നു. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ എ.കെ സ്വാഗതവും ലോകകേരള സഭ അംഗം എ. സുനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.