ദോഹ: എല്ലാ ആഘോഷങ്ങളും സൗഹൃദവും മാനുഷിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതാകണമെന്നും അതിലൂടെ പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കണമെന്നും പ്രമുഖ സിനിമ നിർമാതാവ് സന്തോഷ് ടി. കുരുവിള അഭിപ്രായപ്പെട്ടു.
തിരുവല്ല മാർത്തോമ കോളജ് അലുമ്നി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അലുമ്നി പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ബിർള സ്കൂൾ മലയാളം വിഭാഗം മേധാവി ഷിജു പി.ആർ ഓണസന്ദേശം നൽകി. ചൂരൽമല -മുണ്ടക്കൈ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം നേർന്നുകൊണ്ട് പരിപാടികൾ ആരംഭിച്ചു.
ജനറൽ സെക്രട്ടറി നിഷ ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷീല സണ്ണി നന്ദിയും പറഞ്ഞു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അലുമ്നി കുടുംബങ്ങളെ യോഗത്തിൽ ആദരിച്ചു. സീനിയർ അംഗങ്ങളായ സാമുവേൽ വർഗീസ്, റിജോ ജേക്കബ് എന്നിവർ അതിഥികൾക്ക് സ്നേഹോപഹാരം സമ്മാനിച്ചു. തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം സീന റോണി നിയന്ത്രിച്ചു.
ജേക്കബ് മാത്യു, ജെൻസൺ തോമസ്, സിബു എബ്രഹാം, റോണി മാത്യു, ലിജോ രാജു, സിജു സാം മോഹൻ, റജി വർഗീസ്, ജിജി ജോൺ, ജോസഫ് വർഗീസ്, ജെയിംസ് പാലങ്ങാട്ടിൽ, ഷീൻ ചെറിയാൻ പീറ്റർ, ബിന്ദു ജേക്കബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.