ദോഹ: ജനകീയ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി നടപ്പാക്കുന്ന ഭവന പദ്ധതിയുടെ പോസ്റ്റർ പ്രകാശനം കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ നിർവഹിച്ചു. കാരുണ്യ പ്രവർത്തനരംഗത്ത് ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ചടങ്ങിൽ കോഴിക്കോട് ജില്ലയിലെ ഇൻകാസിന്റെ മുതിർന്ന നേതാക്കളും ജില്ല മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ജില്ല പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു. മുഖ്യരക്ഷാധികാരി അഷ്റഫ് വടകര അടക്കമുള്ള നേതാക്കൾ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ജില്ല കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു. ട്രഷറർ ഹരീഷ് കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.