ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ‘പൊൻസ്മൃതി’ വക്റ എക്സ്പോ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. സാംസ്കാരിക സംഗമം ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പി.സി.ഡബ്ല്യു.എഫ് ഖത്തർ വർക്കിങ് പ്രസിഡന്റ് അബ്ദുൽസലാം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു ഗ്ലോബൽ പ്രസിഡന്റ് സി.എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. ലോക കേരളസCഭാംഗം അബ്ദുൽ റൗഫ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു. അബ്ദുല്ലത്തീഫ് കളക്കര സംസാരിച്ചു.
കോഴിക്കോട് മെയ്ത്ര ആശുപത്രിയുമായി സഹകരിച്ച് പി.സി.ഡബ്ല്യൂ.എഫ് അംഗങ്ങൾക്കായി നടപ്പിലാക്കുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് ജി.സി.സി തല ഉദ്ഘാടനം ഹെൽത്ത് ആൻഡ് ഫാമിലി ഡെവലപ്മെൻറ് കൗൺസിൽ ചെയർമാൻ ഡോ. ഇബ്രാഹിംകുട്ടി പത്തോടി നിർവഹിച്ചു. പി.എം.ജെ.സി പ്രസിഡന്റ് യു.എസ് സമീർ, പി.സി.ഡബ്ല്യു.എഫ് ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം സി.സി മൂസ, വനിത വിഭാഗം പ്രസിഡന്റ് ഷൈനി കബീർ, അലിക്കുട്ടി നെയ്തല്ലൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
സ്വാശ്രയ പൊന്നാനി പ്രൈവറ്റ് കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ഡോ. മുനീർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജോ. കൺവീനർ നൗഫൽ നന്ദിയും പറഞ്ഞു. ഖലീൽ റഹ്മാൻ, കുഞ്ഞിമൂസ വി.വി, പി. മുഹമ്മദ് ശരീഫ്, സലാം കല്ലിങ്ങൽ, ഇഫ്തിക്കർ സി.വി, ബാദുഷ കെ.പി, വസന്തൻ പൊന്നാനി, ഹാഷിം കെ, അബ്ദുൽ ലത്തീഫ് വി.വി, ബഷീർ ടി.വി, രാജൻ ഇളയിടത്ത്, ഹംസ എ.വി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.