ദോഹ: ഫോട്ടോഗ്രഫി പഠിക്കാന്‍ താല്പര്യമുള്ളവര്ക്ക് ഹ്രസ്വകാല കോഴ്സുമായി ഖത്തര്‍ മ്യൂസിയത്തിന് കീഴിലുള്ള തസ്വീര് ഫെസ്റ്റിവല്‍. മൂന്നുമാസമാണ് ഫ്രെയിം ആൻഡ് ഫോക്കസ് എന്ന പേരില്‍ നടത്തുന്ന കോഴ്സിന്റെ കാലാവധി.
ഖത്തറിലെയും ജി.സി.സി രാജ്യങ്ങളിലെയും ഫോട്ടോഗ്രഫി താല്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് കോഴ്സ്. ദൃശ്യമാധ്യമ പഠനരംഗത്ത് ശ്രദ്ധേയരായ സെവന് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന കോഴ്സിന്റെ കാലാവധി മൂന്ന് മാസമാണ്.
ദോഹ ഫയര്‍ സ്റ്റേഷനിലും ഓണ്ലൈനിലുമായാകും പഠനം. ആദ്യത്തെ ഒരാഴ്ചയും അവസാനത്തെ ഒരാഴ്ചയും ക്ലാസില്‍ നേരിട്ട് പങ്കെടുക്കണം. ബാക്കിയുള്ള പത്താഴ്ചകളില് ഓണ്‍ലൈനായി പഠിക്കാം.
ഫെബ്രുവരി 16ന് തുടങ്ങുന്ന കോഴ്സ് മേയ് 22ന് അവസാനിക്കും. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി. ജനുവരി എട്ടുവരെ അപേക്ഷ സ്വീകരിക്കും. നിശ്ചിത ഫീസ് അടച്ചുവേണം കോഴ്സിന് പ്രവേശനം ഉറപ്പിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.