Abdullah Abdul Karim

അ​ബ്ദു​ല്ല അ​ബ്ദു​ൽ ക​രീം അ​ല്‍ ഹ​മ്മ​ദി

ക​വി അ​ബ്ദു​ല്ല അ​ബ്ദു​ൽ ക​രീം നി​ര്യാ​ത​നാ​യി

ദോ​ഹ: പ്ര​ശ​സ്ത അ​റ​ബ് ക​വി അ​ബ്ദു​ല്ല അ​ബ്ദു​ൽ ക​രീം അ​ല്‍ ഹ​മ്മ​ദി അ​ന്ത​രി​ച്ചു. 71 വ​യ​സ്സാ​യി​രു​ന്നു. ദീ​ര്‍ഘ​നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. പ​ഴ​യ അ​ല്‍ ഗാ​നി​മി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

42 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് എ​ഴു​തി​യ അ​ല്ലാ​ഹ് യാ ​ഉം​റി ഖ​ത്ത​ര്‍’​എ​ന്ന ക​വി​ത​യി​ലൂ​ടെ പു​തി​യ​തും പ​ഴ​യ​തു​മാ​യ ത​ല​മു​റ​യി​ലെ ജ​ന​കീ​യ ക​വി​യാ​യി ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​ന്നും ഖ​ത്ത​ര്‍ ദേ​ശീ​യ ദി​നം ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്റെ ക​വി​ത പു​തു ത​ല​മു​റ ചൊ​ല്ലു​ന്ന​ത് കേ​ള്‍ക്കാം.

അ​ബ്ദു​ല്ല അ​ബ്ദു​ൽ ക​രീ​മി​ന്റെ നി​ര്യാ​ണ​ത്തി​നു പി​റ​കെ നി​ര​വ​ധി പേ​രാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ൾ പ​ങ്കു​വെ​ച്ച് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ, ഗാ​ന​ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

Tags:    
News Summary - Poet Abdullah Abdul Karim died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.