ദോഹ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ എട്ടാം വാർഷിക ജനറൽ ബോഡി യോഗം സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്പന്നത കൊണ്ട് പ്രൗഢമാണ് പൊന്നാനിയെന്നും ഈ മഹത്തരമായ പാരമ്പര്യത്തിന്റെ ശക്തി പി.സി.ഡബ്ല്യു.എഫിന്റെ പ്രവർത്തനങ്ങളിൽ നിർലീനമായിരിക്കുമെന്നും സംഘടനയുടെ ഗ്ലോബൽ കമ്മിറ്റി ഉപദേശകസമിതി ചെയർമാൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. വർക്കിങ് പ്രസിഡന്റ് അബ്ദുൽ സലാം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു.
പി.സി.ഡബ്ല്യു.എഫ് കേന്ദ്ര ഹെൽത്ത് & ഫാമിലി ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ഇബ്രാഹിംകുട്ടി പത്തോടി കെ.പി. രാമനുണ്ണിയെ ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട റിപ്പോർട്ടും ട്രഷറർ ഖലീൽ റഹ്മാൻ കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: ആബിദ് തങ്ങൾ (ഉപദേശക സമിതി ചെയർമാൻ), ഡോ. മുനീർ അലി (വൈസ് ചെയർമാൻ), ടി.കെ. അബൂബക്കർ, അബ്ദുൽ സലാം മാട്ടുമ്മൽ, വി.പി. അലിക്കുട്ടി, കെ.കെ. മുഹമ്മദ് ഫൈസൽ, രതീഷ് പുന്നുള്ളി, എം.ടി. നജീബ് (ഉപദേശക സമിതി അംഗങ്ങൾ). ബിജേഷ് കൈപ്പട (പ്രസിഡന്റ്), ഖലീൽ റഹ്മാൻ (ജനറൽ സെക്രട്ടറി), കെ.പി. ബാദുഷ (ട്രഷറർ), മുഹമ്മദ് സബീർ (സീനിയർ വൈസ് പ്രസിഡന്റ്), വസന്തൻ പൊന്നാനി, കുഞ്ഞിമൂസ മാറഞ്ചേരി (വൈസ് പ്രസിഡന്റുമാർ), എ.വി. നൗഫൽ (ഓർഗനൈസിങ് സെക്രട്ടറി), മുഹമ്മദ് ഷെരീഫ്, വി. ഇഫ്തിക്കർ (ജോ. സെക്രട്ടറിമാർ), സലാം കല്ലിങ്ങൽ, കെ. ഹാഷിം, വി.വി. അബ്ദുല്ലത്തീഫ്, ടി.വി. ബഷീർ, രാജൻ ഇളയിടത്ത്, എ.വി. ഹംസ, സുകേഷ് കൈപ്പട, സൈനുൽ ആബിദ്, വി.പി. മുജീബ്, അബ്ദുൽ സമദ്, നൗഷാദ് അലി, എൻ.പി. അബ്ദുൽ ലത്തീഫ്, പി.വി. അമിതാഫ്, മനോജ് വടക്കത്ത്, പി.വി. അസ്ഫർ, ഖലീൽ അസ്സൻ, പി.കെ. ഷാജി, പി.പി. ഷംസുദ്ദീൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ). എം.ടി. നജീബ് മാറഞ്ചേരി, ഗ്ലോബൽ ഐ.ടി കൺവീനർ ഫഹദ് ബിൻ ഖാലിദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ. മുനീർ അലി, സിദ്ദീഖ് ചെറുവല്ലൂർ, ലത്തീഫ് മാറഞ്ചേരി എന്നിവർ സംസാരിച്ചു. എ.വി. നൗഫൽ സ്വാഗതവും ഷൈനി കബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.