പ്രവാസി ഭാരതീയ ദിവസ്:
ഖത്തർ സംഘം പങ്കെടുത്തുദോഹ: ജനുവരി എട്ട് മുതൽ 10 വരെ ഒഡിഷയിലെ ഭുവനേഷ്വറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ ഖത്തറിൽ നിന്നുള്ള 200ലേറെ പ്രവാസി ഇന്ത്യക്കാർ പങ്കെടുത്തു.
വിദേശകാര്യ സഹകമന്ത്രി കീർത്തി വർധൻസിങ്, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമായി ഖത്തറിൽനിന്നുള്ള സമ്മേളന പ്രതിനിധികൾ സംവദിച്ചു. ഖത്തറും ഇന്ത്യയും തമ്മിലെ വ്യാപാര, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് സമ്മേളന പ്രതിനിധികൾ ചർച്ച ചെയ്തു. ഒഡിഷയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊണാർക്, പുരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു.
അപെക്സ് സംഘടനകളായ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഐ.സി.ബി.എഫ്, ഐ.ബി.പി.സി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.