ദോഹ: കെ.എം.സി.സി ഖത്തർ ഉപസമിതിയായ പ്രഫഷനൽ ഫോറം രജിസ്ട്രേഷൻ കാമ്പയിൻ ഉദ്ഘാടനവും പ്രഫഷനൽ ട്രെയിനിങ്ങും സംഘടിപ്പിച്ചു. തുമാമയിലെ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ‘മാറുന്ന ലോകവും മാറേണ്ട മനോഭാവവും’ എന്ന വിഷയത്തിൽ ഗിന്നസ് റഷീദ് സംസാരിച്ചു. പ്രഫഷനൽ ഫോറം ചെയർമാൻ മാക് അഡൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ കാമ്പയിൻ ഉദ്ഘാടനം ട്രഷറർ പി.എസ്.എം. ഹുസൈൻ നിർവഹിച്ചു.
ഭാരവാഹികളായ താഹിർ താഹ കുട്ടി, സമീർ പട്ടാമ്പി, അൻവർ ബാബു വടകര, അജ്മൽ നബീൽ, ആദം കുഞ്ഞി, ബിസിനസ് ഫോറം ചെയർമാൻ ഫൈസൽ കായക്കണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.
ഫൈസൽ ഭരണിക്കൽ ഖിറാഅത്ത് നിർവഹിച്ചു. ജനറൽ കൺവീനർ ജൗഹർ പുറക്കാട് സ്വാഗതവും സൈഫുദ്ദീൻ കക്കാട് നന്ദിയും പറഞ്ഞു. നിസാർ തറക്കൽ, മൻസൂർ റഹ്മാൻ, ഹാരിസ്, സലീം, ഹൈറുസമാൻ, സാബിക്ക്, ഫാരിസ്, റാഫി അലി അസ്ഹർ, ഷാനിഫ് അബ്ദുല്ല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.