ദോഹ: 14ാമത് അന്താരാഷ്ട്ര കെട്ടിട നിർമ്മാണ സാങ്കേതിക, ബിൽഡിംഗ് മെറ്റീരിയൽ, പരിസ്ഥിതി സാങ്കേതിക പ്രദർശനത്തിെൻറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ മെയ് എട്ട് മുതൽ 11 വരെയാണ് െപ്രാജക്ട് ഖത്തർ പ്രദർശനം.
വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതിനായി എത്തുന്നത്.
വിവിധ കമ്പനികളുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങലും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള
സുവർണാവസരം കൂടിയാണ് െപ്രാജക്ട് ഖത്തർ. രാജ്യത്തെ വ്യാപിച്ച നിർമ്മാണ വിപണി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഭീമൻ കമ്പനികളെ ഖത്തറിലേക്കാകർഷിക്കുന്നുണ്ട്. അതിനാൽ തന്നെ െപ്രാജക്ട് ഖത്തറിൽ നിർമ്മാണ സാങ്കേതിക, നിർമ്മാണ ഉപകരണ, പരിസ്ഥിതി സാങ്കേതിക മേഖലകളിൽ നിന്നുമുള്ള ഭീമൻ കമ്പനികളുടെ സാന്നിദ്ധ്യം ഉറപ്പിക്കാം. രാജ്യത്തെ മേജർ നിർമ്മാണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും നടക്കുന്ന സമയത്ത് തന്നെ പ്രദർശനമെത്തുന്നതിനാൽ ഇതിന്
പ്രസക്തിയേറെയാണ്. ഭൂഗർഭ റെയിൽവേ, ഖത്തർ 2022 ലോകകപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഇതിൽ ചുരുക്കം ചില നിർമ്മാണ മേഖലകളാണ്.
ഐ.എഫ്.പി ഖത്തറാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. 40ലധികം രാജ്യങ്ങളിൽ നിന്നുള്ള വലിയ കമ്പനികളാണ് െപ്രാജക്ട് ഖത്തറിൽ പങ്കെടുക്കുന്നതെന്നും ഖത്തർ, ബെൽജിയം, ഫ്രാൻസ്, പാക്കിസ്ഥാൻ, ഇറ്റലി, ചൈന, കൊറിയ, ഈജിപ്ത്, ബ്രി്ടൻ, കുവൈത്ത്, ജർമനി, സൗദി അറേബ്യ, തുർക്കി, സ്പെയിൻ, ബൾഗേറിയ, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ
മികച്ച ലാൻഡ്മാർക്ക് കെട്ടിടങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കമ്പനികളും ഇതിൽ ഉൾപ്പെടുമെന്നും ഐ.എഫ്.പി ഖത്തർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.