ദോഹ: 2022ൽനടക്കുന്ന ഖത്തർ ലോകകപ്പിനെ പിന്തുണക്കുമെന്ന് എല്ലാ ജി.സി.സി രാജ്യങ്ങളും. ജി.സി.സി ഉച്ചകോടിയിൽ ഒപ്പുവെച്ച അൽഉല കരാറിലെ വിശദാംശങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണിത്. അംഗരാജ്യങ്ങൾ പരസ്പരം മുറിവേൽപ്പിക്കരുതെന്നും ആഭ്യന്തരവിഷയങ്ങളിൽ ഇടപെടരുതെന്നും കരാറിൽ പറയുന്നുണ്ട്. മേഖലയുടെ സുരക്ഷയും ഭദ്രതയും നഷ്ടപ്പെടുത്തുന്ന ഒരു നീക്കത്തിനും ഒരു രാജ്യവും പങ്കാളിയാകരുത്. ഖത്തറിൽ നടക്കുന്ന 2022ലെ ഫുട്ബാൾ ലോകകപ്പിെൻറ വിജയത്തിന് ജി.സി.സി കൗൺസിൽ പിന്തുണ നൽകും.
ജി.സി.സി രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയും നിക്ഷേപകർക്ക് ഈ രാജ്യങ്ങളിൽ അനായാസം സഞ്ചരിക്കാവുന്ന വിസാപദ്ധതികളും നടപ്പാക്കും. കോവിഡ് പോലുള്ള സാഹചര്യം മുന്നിൽകണ്ട് ജി.സി.സി രാജ്യങ്ങൾക്കായി പ്രത്യേക രോഗ പ്രതിരോധ കേന്ദ്രം സ്ഥാപിക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നു. ജി.സി.സിയിലെ നിക്ഷേപകർക്ക് എല്ലാ രാജ്യങ്ങളിലും അനായാസം സഞ്ചരിക്കാൻ കഴിയുന്ന വിസ സംവിധാനം ഏർെപ്പടുത്തും. അഴിമതി പ്രതിരോധിക്കാൻ രാജ്യങ്ങൾ തമ്മിൽ ഏകീകൃത സംവിധാനം കൊണ്ടുവരും. രോഗപ്രതിരോധത്തിന് എല്ലാവർക്കുമായി പ്രത്യേക ആരോഗ്യകേന്ദ്രം സ്ഥാപിക്കും. ജി.സി.സി കൗൺസിൽ ഈജിപ്തുമായും സഹകരണം ശക്തമാക്കുമെന്നും അൽ ഉല കരാറിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.