ദോഹ: ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ് ഗ്ലോബൽ ഹെഡ് ക്വാർട്ടേഴ്സ് ദോഹ മുശൈരിബ് ഡൗൺ ടൗണിലേക്ക് മാറുന്നു. അടുത്ത വർഷത്തോടെ മുശൈരിബ് പ്രോപ്പർട്ടീസിന്റെ ഭാഗമായ സമുച്ചയത്തിൽ ആസ്ഥാനം പ്രവർത്തനമാരംഭിക്കും. ഇതുസംബന്ധിച്ച് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീറും മുശൈരിബ് പ്രോപ്പർട്ടീസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയർപേഴ്സൻ എൻജി. സഅദ് അൽ മുഹന്നദിയും കരാറിൽ ഒപ്പുവെച്ചു.
എയർലൈൻസിന്റെ അന്താരാഷ്ട്ര ഹബ്ബായ ഹമദ് വിമാനത്താവളത്തിൽനിന്ന് ഒമ്പത് കിലോമീറ്റർ ദൂരെയാണ് നാലു ടവറുകളിലായി പുതിയ ആഗോള ആസ്ഥാന കേന്ദ്രം സജ്ജമാവുന്നത്. മുശൈരിബ് മെട്രോ സ്റ്റേഷന് അരികിലായാണ് പുതിയ ആസ്ഥാനം.
നിർമാണത്തിലും രൂപകൽപനയിലുമായി ശ്രദ്ധേയമായി മാറിയ കെട്ടിടം സ്മാർട്കോർ അംഗീകാരവും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.