വിർജിൻ എയർലൈൻസിൽ നിക്ഷേപവുമായി ഖത്തർ എയർവേസ്

ദോഹ: ആസ്ട്രേലിയൻ വിമാന കമ്പനിയായ വിർജിൻ ആസ്‌ട്രേലിയ എയർലൈൻസിൽ നിക്ഷേപത്തിനൊരുങ്ങി ഖത്തർ എയർവേസ്. ആസ്ട്രേലിയയിലെ ബജറ്റ് എയർലൈൻ കമ്പനി എന്ന നിലയിൽ ശ്രദ്ധേയമായ വിർജിൻ എയർലൈൻസിൽ 20 ശതമാനം നിക്ഷേപത്തിന് ഖത്തർ എയർവേസ് ഒരുങ്ങുന്നതായി ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കരാർ ദിവസങ്ങൾക്കുള്ളിൽ ഒപ്പുവെക്കുമെന്നും, ആസ്‌ട്രേലിയൻ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് റിവ്യൂ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.

ഖത്തർ എയർവേസും വിർജിൻ ആസ്‌ട്രേലിയയും തമ്മിലുള്ള ചർച്ചകൾ ജൂൺ മാസത്തിൽ ദി ആസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ ആണ് ആദ്യമായി പുറത്തുവിട്ടത്. ഖത്തർ എയർവേസിന്റെ നീക്കം ആസ്ട്രേലിയൻ ആഭ്യന്തര വ്യോമയാന രംഗത്ത് ശ്രദ്ധേയ മാറ്റങ്ങൾക്കിടയാക്കും. നിലവിൽ വിപണിയുടെ വലിയൊരു പങ്ക് കൈയടക്കുന്ന കൻറാസിനും സബ്സിഡിയറി കമ്പനിയായ ജെറ്റ്സ്റ്റാറിനും ശക്തമായ മത്സരമായിരിക്കും വിർജിൻ നിക്ഷേപത്തിലൂടെ ഖത്തർ എയർവേസ് നൽകുന്നത്.

Tags:    
News Summary - Qatar Airways invests in Virgin Airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-05 07:48 GMT