ദോഹ: ഗസ്സയിലെ ഇസ്രായേൽ അധിനിവേശം നാലു മാസം പിന്നിടുന്നതിനിടെ ദോഹയിലെത്തിയ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അമിരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിൻ ജാസിം മജ്ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയിലെ വെടിനിർത്തലും, ഫലസ്തീൻ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നത് സംബന്ധിച്ചുമുള്ള ഇടപെടലുകളിൽ ചർച്ച നടന്നു. ഫലസ്തീൻ ജനങ്ങൾക്കുള്ള ഖത്തറിന്റെ പിന്തുണക്കും മേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾക്കും ഫലസ്തീൻ പ്രസിഡന്റ് നന്ദി അറിയിച്ചു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കാനും ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും അധിനിവേശ പ്രദേശങ്ങളിൽ നയതന്ത്ര ശ്രമങ്ങൾ തുടരാനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത അമീർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി,
ദേശീയ സുരക്ഷ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.