ദോഹ: വടക്കൻ സിറിയയിൽ ഖത്തർ ചാരിറ്റിയുടെ കീഴിൽ പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. സ്കൂളുകളിലേക്ക് എത്തിപ്പെടാൻ സാധിക്കാത്ത വിദ്യാർഥികൾക്കായുള്ള സപ്പോർട്ട് നോൺ ഫോർമൽ എജുക്കേഷൻ ആക്ടിവിറ്റീസ് (എ.എൽ.പി) പരിപാടികൾക്കാണ് ഖത്തർ ചാരിറ്റി തുടക്കം കുറിച്ചത്.അസാസ്, അൽ ബാബ് മേഖലകളിൽനിന്നുള്ള 1200ഓളം വരുന്ന കുട്ടികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും.സിറിയ േക്രാസ് ബോർഡർ ഹ്യൂമാനിറ്റേറിയൻ ഫണ്ട്, ഓഫിസ് ഫോർ ദ കോഓഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ കുട്ടികളെ സ്കൂളുകളിലേക്ക് തിരികെ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്.
യൂനിസെഫ് തയാറാക്കിയ കരിക്കുലം ബി എന്ന പ്രത്യേക പാഠ്യപദ്ധതിയിലൂടെ കുട്ടികൾക്കിടയിൽ വന്ന വിദ്യാഭ്യാസ വിടവ് (എജുക്കേഷൻ ഗ്യാപ്) കുറക്കാൻ ഖത്തർ ചാരിറ്റി പദ്ധതിയിലൂടെ സാധിക്കും. അവശ്യ വിദ്യാഭ്യാസവും പരിരക്ഷയും ലഭിക്കുന്നതോടെ അടുത്ത വർഷം വീണ്ടും സ്കൂളുകളിലേക്ക് മടങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതാണ് ഈ സംവിധാനം.
പദ്ധതിയുടെ ഭാഗമായി രണ്ട് താൽക്കാലിക എജുക്കേഷൻ സെൻററുകൾ ഖത്തർ ചാരിറ്റി തുറന്നിട്ടുണ്ട്. കുട്ടികൾക്ക് അറിവ് പകരുന്നതിനും ആവശ്യമായ പരിരക്ഷ നൽകുന്നതിനുമായി പ്രത്യേകം പരിശീലനം നേടിയ യോഗ്യരായ അക്കാദമിക് ജീവനക്കാരെ ഖത്തർ ചാരിറ്റിതന്നെ ഇവിടങ്ങളിൽ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കുട്ടികൾക്കാവശ്യമായ ടെക്സ്റ്റ് പുസ്തകങ്ങൾ, ബാഗുകൾ, സ്റ്റേഷനറി ഉപകരണങ്ങൾ എന്നിവയും ഖത്തർ ചാരിറ്റി വിതരണം ചെയ്യുന്നുണ്ട്.കുട്ടികളിൽ നിന്ന് വലിയ തോതിലുള്ള പ്രതികരണമാണ് ഖത്തർ ചാരിറ്റി പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.