ഖത്തർ ചാരിറ്റി നേതൃത്വത്തിൽ മരുന്നുകൾ സുഡാനിലെത്തിച്ചപ്പോൾ
ദോഹ: കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര സംഘർഷത്തിൽ നിത്യജീവിതം വറുതിയിലായ സുഡാനിലേക്ക് സഹായം തുടർന്ന് ഖത്തർ. ഇതിനകം ഭക്ഷണവും മരുന്നും നിത്യോപയോഗ സാധനങ്ങളുമായി നിരവധി തവണ ദുരിതാശ്വാസ വിമാനങ്ങൾ പറന്നിറങ്ങിയതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം 70 ടൺ വരുന്ന മരുന്നുകളെത്തിച്ചു.
ഖത്തർ ചാരിറ്റി നേതൃത്വത്തിൽ കിഡ്നി, കാന്‍സര്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് എത്തിച്ചത്. തുര്‍ക്കിയിലെ ഇസ്തംബൂളില്‍നിന്നും മരുന്നുകളുമായി ആദ്യ വിമാനം സുഡാനിലെത്തി. 70 ടണ്‍ സ്പെഷലൈസ്ഡ് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമാണ് വിമാനത്തിലുള്ളത്. ആഭ്യന്തര സംഘര്‍ഷത്തില്‍ ദുരിതത്തിലായ സുഡാനില്‍ ഖത്തര്‍ റെഡ് ക്രസന്റ് സൗജന്യ മരുന്ന് വിതരണത്തിനായി മെഡിക്കല്‍ ഷോപ് തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.