ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ ചാരിറ്റി (ക്യു.സി) മാരത്തൺ സംഘടിപ്പിച്ചു. അൽ റാമി സ്പോർട്സ് ക്ലബ്, ഖത്തർ വിമൻസ് സ്പോർട്സ് കമ്മിറ്റി, ‘ബീ ഫിറ്റ്’ ടീം, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഖത്തർ ചാരിറ്റിയുടെയും അതിന്റെ പങ്കാളികളുടെയും നിരവധി ഉദ്യോഗസ്ഥർക്ക് പുറമേ വിവിധ സ്കൂളുകളും സന്നദ്ധ സംരംഭങ്ങളും മാരത്തണിൽ പങ്കെടുത്തു. അൽഖോറിലെ ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്യൂണിറ്റി ഡെവലപ്മെന്റാണ് ലുസൈലിലെ അൽ റാമി സ്പോർട്സ് ക്ലബിൽ മാരത്തൺ സംഘടിപ്പിച്ചത്.
കുട്ടികൾ, കൗമാരക്കാർ, യുവാക്കൾ എന്നിങ്ങനെ മുന്നു ഗ്രൂപ്പുകളിലായായിരുന്നു മത്സരം. ഒരു കിലോമീറ്റർ, രണ്ടര കിലോമീറ്റർ, അഞ്ച് കിലോമീറ്റർ എന്നിങ്ങനെയാണ് മത്സരങ്ങൾ നടത്തിയത്. അബ്ദുല്ല ബിൻ അലി അൽ മിസ്നാദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽ-ഖോർ മോഡൽ സ്കൂൾ ഫോർ ബോയ്സ് തുടങ്ങിയ വിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും പങ്കെടുത്തു.
ഖത്തർ ചാരിറ്റിയിലെ ഇന്റർനാഷനൽ ഓപറേഷൻസ് ആൻഡ് പ്രോഗ്രാംസ് വിഭാഗം സി.ഇ.ഒയുടെ അസിസ്റ്റന്റ് നവാഫ് അൽ ഹമ്മദി ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.