ദോഹ: ലോകത്തെ നടുക്കിയ ജമ്മു-കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. എല്ലാതരത്തിലുള്ള ആക്രമണവും ഭീകരവാദവും അപലപിക്കുന്നതായും, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പരിക്കേറ്റവർക്ക് വേഗത്തിൽ ശമനമുണ്ടാവട്ടെ എന്ന് ആശംസിച്ചു.ഇന്ത്യൻ സർക്കാറിന്റെയും ജനങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും മന്ത്രാലയം സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.