ദോഹ: ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ അധ്യാപകർ, ജീവനക്കാർ തുടങ്ങിയ തസ്തികകളിലേക്ക് ജോലി ഒഴിവ്. യോഗ്യരായ സ്വദേശികൾക്കും പ്രവാസികൾക്കും തൊഴിൽ അവസരത്തിനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്വദേശികൾക്ക് മന്ത്രാലയത്തിന്റെ കവാദിർ പ്ലാറ്റ് ഫോം വഴിയും താമസക്കാരായ പ്രവാസികൾക്ക് തൗതീഫ് പ്ലാറ്റ്ഫോം (tawtheef.edu.gov.qa) വഴിയും ജോലിക്കായി അപേക്ഷിക്കാം.
ഫിസിക്സ്, സയൻസ്, ഗണിതം, കെ.ജി, സോഷ്യൽ സയൻസ്, ബയോളജി, വിഷ്വൽ ആർട്സ്, അറബിക്, ഫിസിക്കൽ എജുക്കേഷൻ, ഇംഗ്ലീഷ്, സ്പെഷൽ എജുക്കേഷൻ, കമ്പ്യൂട്ടർ, കെമിസ്ട്രി, സയൻസ്, ശരീഅ തുടങ്ങിയ അധ്യാപക തസ്തികകളിൽ തൗതീഫ് വഴി അപേക്ഷിക്കാം. മന്ത്രാലയത്തിനു കീഴിലെ സർക്കാർ സ്കൂളുകളിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.