ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ന്യൂ ഇയർ കാഷ് ഡ്രൈവ് മെഗാ പ്രമോഷൻ ആരംഭിച്ചു. ജനുവരി നാലിന് തുടങ്ങി മാർച്ച് 22 വരെ നീളുന്ന മെഗാ പ്രമോഷനിൽ 50 റിയാലിനോ അതിനു മുകളിലോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് പങ്കെടുക്കാം.
30 പേർക്ക് 1,50,000 റിയാലിന്റെ കാഷ് പ്രൈസും മൂന്നു പേർക്ക് ‘ജെറ്റൂർ എക്സ് ഫിഫ്റ്റി’ കാറുകളും ഉൾപ്പെടുന്ന മെഗാ പ്രമോഷനിൽ 33 ഭാഗ്യശാലികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്.
ആദ്യ ഘട്ട നറുക്കെടുപ്പ് 2025 ജനുവരി 26നും, രണ്ടാം ഘട്ടം ഫെബ്രുവരി 23നും, അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച് 23നുമായിരിക്കും. എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകളും, ഗോൾഡ് ബാറുകളും, കാഷ് പ്രൈസുകളും നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് ഇതിനകം സാധിച്ചിട്ടുണ്ട്.
ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മിക്കെയ്ൻസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, പ്ലാസ മാൾ (ഷോപ്പുകൾ 91 ആൻഡ് 170), ഉമ്മു ഗാർന്, അസീസിയ, എസ്ദാൻ മാൾ വുകെയർ എന്നിവയുൾപ്പെടെ എല്ലാ ഗ്രാൻഡ് മാൾ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാണ്. കഴിഞ്ഞ മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും പുതിയ പ്രമോഷന്റെ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.