ദോഹ കോർണിഷ്
ദോഹ: തണുപ്പും പൊടിക്കാറ്റും അടങ്ങിയതിനു പിന്നാലെ ഖത്തറിലെ താപനില പതിയെ ഉയർന്നുതുടങ്ങി. പകലിലും രാത്രിയിലും ചൂട് കൂടി തുടങ്ങിയതായി ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു. വാരാന്ത്യ ദിവസങ്ങളിൽ താപനില 37 ഡിഗ്രി മുതൽ 40 ഡിഗ്രി വരെയായി ഉയർന്നതായാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട്.
വരുംദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില 27 ഡിഗ്രിയായിരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 41 ഡിഗ്രി ഖത്തർ യൂനിവേഴ്സിറ്റി, മിസൈമീർ എന്നിവടങ്ങളിലായി രേഖപ്പെടുത്തി.
ദോഹയിലും മിസൈദിലും 40 ഡിഗ്രിയായിരുന്നു താപനില. വരും ദിവസങ്ങളിലും രാജ്യത്ത് ചൂട് തുടരുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച 39ഉം, ശനിയാഴ്ച 37ഉം ഡിഗ്രിയായിരിക്കും പരമാവധി ചൂട്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ സമയങ്ങളിലെ ശക്തമായ ചൂടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.