ദോഹ: സഞ്ചാരികളെ കൂടുതലായി ഖത്തറിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ഖത്തർ എയർവേസുമായി ചേർന്ന് സ്റ്റോപ് ഓവർ കാമ്പയിനുമായി ഖത്തർ ടൂറിസം. സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഖത്തർ ടൂറിസം മുന്നോട്ടുവെക്കുന്ന ആറിന പരിപാടികളിലൊന്നാണ് സ്റ്റോപ് ഓവർ കാമ്പയിൻ. നവംബർ മുതൽ ലോകകപ്പ് കഴിയുന്നതുവരെ ഖത്തറിലേക്ക് 15 ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ പ്രധാന ട്രാൻസിറ്റ് വിമാനത്താവളങ്ങളിലൊന്നാണെന്നും ജനങ്ങൾ വരുകയും പോകുകയും മാത്രമാണ് ചെയ്യുന്നതെന്നും ഇതിന് മാറ്റം വരുത്തേണ്ടതുണ്ടെന്നും ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോൾഡ് െട്രൻകെൽ പറഞ്ഞു. ഖത്തർ സാമ്പത്തിക ഫോറത്തിൽ സ്പോർട്സ് ആൻഡ് ടൂറിസം-എ വിൻ വിൻ ഫോർ നാഷനൽ േഗ്രാത്ത് എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ അവസാനത്തോടെ കൂടുതൽ ട്രാൻസിറ്റ് സന്ദർശകരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുമെന്ന് ഈ മാസം തുടക്കത്തിൽ ട്രെൻകെൽ പുറത്തുവിട്ടിരുന്നു. നിലവിൽ ഖത്തർ എയർവേസ് ട്രാൻസിറ്റ് യാത്രക്കാർക്ക് സ്റ്റോപ് ഓവർ പാക്കേജ് നൽകിവരുന്നുണ്ട്. വീണ്ടും സന്ദർശിക്കുന്നതിനുള്ള േപ്രാത്സാഹനം, എയർലൈനുകൾക്ക് സാമ്പത്തിക പ്രയോജനം കൊണ്ടുവരുക, യാത്രക്കാരെ ആകർഷിക്കുക, ഒരു ടിക്കറ്റിൽ യാത്രക്കാർക്ക് രണ്ടു ലക്ഷ്യസ്ഥാനങ്ങൾ അനുവദിക്കുക തുടങ്ങിയവയാണ് സ്റ്റോപ് ഓവർകൊണ്ട് അർഥമാക്കുന്നത്.
ഖത്തറിലേക്ക് ഡ്രൈവ് ചെയ്ത് സന്ദർശകരെ എത്തിക്കുകയാണ് മറ്റൊരു പദ്ധതിയെന്നും അതുവഴി ചരിത്രവും സംസ്കാരവും അറിയാനുള്ള അവസരമൊരുങ്ങുമെന്നും ട്രെൻകെൽ വ്യക്തമാക്കി. ഖത്തറിലെ മ്യൂസിയങ്ങൾ സന്ദർശകരെ ആകർഷിക്കുന്നതിനുള്ള ഘടകങ്ങളാണെന്നും സൂഖ് വാഖിഫും ഖത്തറിലെ പ്രധാന സഞ്ചാരകേന്ദ്രമാണെന്നും െട്രൻകെൽ പറഞ്ഞുഫിഫ ലോകകപ്പ് ആതിഥേയരെന്ന നിലയിൽ ഖത്തർ സഞ്ചാരികളുടെ ആകർഷകകേന്ദ്രമാണെന്നും രാജ്യത്തിന്റെ ടൂറിസം ഇക്കണോമി വർധിപ്പിക്കുന്നതിലെ പ്രധാന ഘടകമായി ഫിഫ ലോകകപ്പ് മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.