റോയ് ദേവസ്യ

ഖത്തർ ലുലു ഗ്രൂപ്പ് ജീവനക്കാരൻ നാട്ടിൽ നിര്യാതനായി

ദോഹ: ഖത്തറിലെ ലുലു ഗ്രൂപ്പ് ജീവനക്കാരൻ നാട്ടിൽ നിര്യാതനായി. വയനാട് കൽപറ്റ റാട്ടക്കൊല്ലി മാറാട്ടുകളത്തിൽ റോയ് ദേവസ്യയാണ് (41) നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്. ലുലു ഗ്രൂപ്പിൽ പ​ർ​ച്ചേസ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് അസുഖത്തെ തുടർന്ന് നാട്ടിലേക്ക് പോയത്.

തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. 15 വർഷത്തോളമായി ഖത്തറിലെ ലുലു ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു റോയ് ദേവസ്യ. അവിവാഹിതനാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി എം.കെ ദേവസ്യയാണ് പിതാവ്. മാതാവ്: അന്നകുട്ടി, സഹോദരി ട്രീസ. റോയ് ദേവസ്സ്യയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ഖത്തർ സഹപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി

Tags:    
News Summary - Qatar Lulu Group employee died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.