ദോഹ: തുനീഷ്യയിൽ നടന്ന 23ാമത് അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ ഖത്തർ മീഡിയ കോർപറേഷൻ (ക്യു.എം.സി) രണ്ട് സിൽവർ അവാർഡുകൾ കരസ്ഥമാക്കി. ടി.വി എക്സ്ചേഞ്ച്, കോ പ്രൊഡക്ഷൻ, റേഡിയോ എക്സ്ചേഞ്ച് അവാർഡുകളിൽ നിന്നാണ് ക്യു.എം.സിക്ക് പുരസ്കാരങ്ങൾ ലഭിച്ചത്.
അറേബ്യൻ ഒറിക്സിനെക്കുറിച്ച് ക്യു.എം.സി നിർമിച്ച ഡോക്യുമെന്ററി പ്രോഗ്രാമിന് നാചുറൽ റിസർവ് വിഭാഗത്തിലാണ് സിൽവർ അവാർഡ് ലഭിച്ചത്. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പരിപാടിക്ക് ഖത്തർ മീഡിയ കോർപറേഷന് കീഴിലുള്ള ഖത്തർ റേഡിയോക്കും സിൽവർ അവാർഡ് ലഭിച്ചു.
ത്രൂ അറബ് ഐസ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. അതേസമയം, ഈജിപ്ഷ്യൻ റേഡിയോ പ്രോഗ്രാമിനാണ് ത്രൂ അറബ് ഐസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം. അറബ് വുമൺ മീഡിയ പയനിയേഴ്സിന്റെ പ്രഥമ അവാർഡ് ഇറാഖി റേഡിയോക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.